കൊണ്ടോട്ടി: കടുത്ത വേനലിലെ കുടിവെള്ളക്ഷാമത്തിന് സമാനമായ രീതിയില്‍ കാളോത്ത് അത്തംപള്ളിയാളില്‍ പ്രദേശം. അമ്പതോളം കുടുംബങ്ങളുള്ള അരീക്കോട്ട്പറമ്പിലാണ് കഴിഞ്ഞ ഒന്നരമാസമായി കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. മഴക്കാലത്തും വീടുകളിലേക്ക് വെള്ളം അടിക്കേണ്ട അവസ്ഥയിലായിരുന്നു ഈ പ്രദേശത്തുകാര്‍. ഡെന്‍മാര്‍ക്ക് പദ്ധതിയുടെ ഭാഗമായുണ്ടായിരുന്ന പൈപ്പ് കണക്ഷനില്‍ നിന്നാണ് ഈ ഭാഗങ്ങളിലുള്ളവര്‍ക്ക് നേരത്തെ വെള്ളം ലഭിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ഒന്നര മാസമായി ഇത് മുഖേന ഈ ഭാഗത്തുള്ളവര്‍ക്ക് വെള്ളം ലഭിക്കുന്നില്ല. ഡെന്‍മാര്‍ക്ക് പദ്ധതിക്ക് പകരം ചീക്കോട് പദ്ധതിയുമായി ബന്ധപ്പെടുത്തിയിരിക്കുകയാണെന്നും ഇതിന്‍െറ ടാങ്കില്‍ നിന്നുള്ള വാല്‍വിന് തകരാര്‍ ആണെന്നുമാണ് ജല അതോറിറ്റിയില്‍ പരാതിപ്പെട്ടവര്‍ക്ക് ലഭിച്ച മറുപടി. എയര്‍പോര്‍ട്ട് ജങ്ഷനിലെ വാട്ടര്‍ അതോറിറ്റി ഓഫിസിലാണ് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നത്. പ്രശ്നം പരിഹരിക്കേണ്ടത് മലപ്പുറത്ത് നിന്ന് ഉദ്യോഗസ്ഥരത്തെിയാണെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചതായി നാട്ടുകാര്‍ പറയുന്നു. വേനല്‍ക്കാലങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിത്. വിവിധ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളുമടക്കമുള്ളവരാണ് ഈ സമയത്ത് വാഹനങ്ങളിലും മറ്റുമായി വെള്ളം എത്തിക്കാറുള്ളത്. ഇതിനായി പ്രത്യേക സജ്ജീകരണങ്ങളും ഇവിടെ ഒരുക്കാറുണ്ട്. വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന അതേ അവസ്ഥയാണ് ഈ പ്രദേശത്ത് ഇപ്പോഴുമുള്ളതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.