മഞ്ചേരി മാലിന്യമുക്തമാക്കല്‍: നടപടികള്‍ ആരംഭിച്ചു

മഞ്ചേരി: നഗരസഭാ പ്രദേശങ്ങളെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച മാലിന്യ നിര്‍മാര്‍ജന സമിതിയുടെ (മാനിസ) ആഭിമുഖ്യത്തില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മഞ്ചേരി ടൗണ്‍പ്രദേശത്തെ എട്ട്, 14, 29, 31, 32, 33, 35 എന്നീ ഏഴ് വാര്‍ഡുകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 200 പേര്‍ക്ക് ഞായറാഴ്ച പരിശീലനം നല്‍കി. 10 വീടുകള്‍ക്ക് ഒരാള്‍ എന്ന നിലയിലാണ് വളന്‍റിയര്‍മാരെ തെരഞ്ഞെടുത്തത്. ചടങ്ങില്‍ അഡ്വ. കെ. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. വേങ്ങേരി നിറവ് പ്രവര്‍ത്തകന്‍ ബാബു ക്ളാസെടുത്തു. കെ.കെ. പുരുഷോത്തമന്‍, സരസഭാ കൗണ്‍സിലര്‍ കെ.സി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വി. അജിത്കുമാര്‍ സ്വാഗതം പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍െറയും വേങ്ങേരി നിറവിന്‍െറയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ തുടര്‍ പ്രവര്‍ത്തനമെന്ന നിലയില്‍ 24 വരെ അയല്‍ക്കൂട്ടങ്ങളിലും ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളില്‍ കുടുംബങ്ങളിലെ പരിശീലനവും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.