കോട്ടപ്പടി സ്റ്റേഷനുമുന്നിലെ റോഡ് വീതികൂട്ടല്‍: നടപടി വഴിമുട്ടി

മലപ്പുറം: കോട്ടപ്പടി പൊലീസ് സ്റ്റേഷനു മുന്നില്‍ അപകടം പതിയിരിക്കുന്നിടത്തെ കയറ്റം കുറക്കുന്നതിനും റോഡ് വീതികൂട്ടുന്നതിനുമുള്ള നഗരസഭയുടെ നടപടികള്‍ വഴിമുട്ടി. സ്റ്റേഷനുമുന്നിലെ സ്ഥലം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് നഗരസഭ എസ്.പിക്ക് നല്‍കിയ കത്തിന് മറുപടി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. പത്ത് സെന്‍റിലധികം വരുന്ന സ്ഥലത്ത് നിന്ന് റോഡ് നവീകരണത്തിന് ആവശ്യമായത് വിട്ടുനല്‍കണമെന്നാണ് നഗരസഭയുടെ ആവശ്യം. നേരത്തെ സ്ഥലം പൊലീസിന്‍െറ കൈവശമാണെന്ന കാര്യം നഗരസഭ സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷമാണ് കത്ത് നല്‍കിയത്. എന്നാല്‍ രണ്ട് മാസം കഴിഞ്ഞെങ്കിലും ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്ന് മറുപടി ലഭിച്ചിട്ടില്ളെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല പറഞ്ഞു. ഈ സാഹചര്യത്തില്‍ അടുത്ത ദിവസം തന്നെ എസ്.പിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനാണ് ആലോചനയെന്നും അവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.