അങ്ങാടിപ്പുറത്ത് ഡിഫ്തീരിയ: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി

മങ്കട: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ ഓരോടംപാലം സ്വദേശിക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഓരാടംപാലം സ്വദേശിയായ 16കാരനാണ് തൊണ്ട വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചൊവ്വാഴ്ച മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്നാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം അറബിക് കോളജ് വിദ്യാര്‍ഥിയാണ്. തുടര്‍ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുത്തിവെപ്പുകള്‍ പൂര്‍ണമായി എടുക്കാത്തത് രോഗത്തിന് കാരണമായതായി ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് മെഡിക്കല്‍ ക്യാമ്പ് നടത്തി. 130 പേര്‍ക്ക് ടി.ഡി വാക്സിന്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കി. രോഗിയുടെ കുടുംബാംഗങ്ങള്‍, അടുത്ത സമ്പര്‍ക്കമുള്ളവര്‍, എന്നിവര്‍ക്ക് എരിത്രൊമൈസിന്‍ ഗുളികകള്‍ നല്‍കി. അങ്ങാടിപ്പുറം പി.എച്ച്.സിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ പരിസരത്ത് ഗൃഹസന്ദര്‍ശനവും ബോധവത്കരണവും നടത്തി. മെഡിക്കല്‍ ഓഫിസര്‍ ഡോ. യു. ബാബു നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ. കേശവന്‍, യു. രവീന്ദ്രനാഥ് എന്നിവരും ക്യാമ്പില്‍ കുത്തിവെപ്പെടുത്തു. പഞ്ചായത്ത് അംഗങ്ങളായ വി. സക്കീര്‍ ഹുസൈന്‍, പി. ഷാഹിദ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ. കുഞ്ഞിമൊയ്തീന്‍കുട്ടി, ജെ.എച്ച്.ഐമാരായ പി. സുനില്‍കുമാര്‍, ടി. അബ്ദുല്‍ ജലീല്‍, വി. അബൂബക്കര്‍ സിദ്ദീഖ്, ജെ.പി.എച്ച് നഴ്സുമാരായ എം. ഗൗരി, പി. ശാന്ത, എം. സുനിത, സി. സൗമിനി, സി.ആര്‍. ശ്രീലത, അങ്കണവാടി വര്‍ക്കര്‍ പ്രേമലത, ഹുസൈന്‍ കൊണ്ടത്തേ്, സാബിറ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.