പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍

വണ്ടൂര്‍: പൊലീസ് സ്റ്റേഷനിലെ ശുചിമുറിയല്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയ ലത്തീഫിന്‍െറ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറെടുക്കുന്നു. മരണം തൂങ്ങി മരണമാണെന്ന് പൊലീസ് നിലപാടിനെതിരെ കഴിഞ്ഞദിവസം സ്ഥലത്തത്തെിയ പൊലീസ് ക്ളംപ്ളയിന്‍റ് അതോറ്ററി ചെയന്‍മാന്‍ ജസ്റ്റിസ് കെ. നാരായണകുറുപ്പ് സംശയമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ വ്യക്തത ആവശ്യപെട്ട് പ്രക്ഷോഭം ശക്തമാക്കാന്‍ കോണ്‍ഗ്രസും മുസ്ലിംലീഗുമടക്കമുള്ള പാര്‍ട്ടികള്‍ തീരുമാനിച്ചത്. സംഭവത്തിന്‍െറ സത്യാവസ്ഥ ഉടന്‍ പുറത്തത്തെിക്കണമെന്നാവശ്യപ്പെട്ട് എ.പി. അനില്‍കുമാര്‍ എം.എല്‍.എ അടുത്ത ദിവസം മുഖ്യമന്ത്രിയെ കാണും. സംഭവം സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.കെ. ബാബുവിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണം നടക്കുന്നുണ്ട്. പൊലീസുകാരില്‍നിന്നും ലത്തീഫിന്‍െറ ബന്ധുക്കളില്‍നിന്നും സമീപത്തെ കച്ചവടക്കാരില്‍ നിന്നുമെല്ലാം ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കുന്നുണ്ട്. ജില്ലാ ജഡ്ജിയുടെ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അടുത്തദിവസം വണ്ടൂരിലത്തെും. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടികളും ഇതേയാവശ്യമുന്നയിച്ച് രംഗത്തത്തെിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.