സുരക്ഷാ നിര്‍ദേശങ്ങള്‍ അവഗണിച്ചത് വിനയായി

പൊന്നാനി: ഓണം-ബലിപെരുന്നാള്‍ സീസണില്‍ വീടുകള്‍ അടച്ചിട്ട് പോകുന്നവര്‍ പൊലീസില്‍ അറിയിച്ച് വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതിരുന്നത് കള്ളന്മാര്‍ക്ക് സഹായകരമായി. ഇക്കഴിഞ്ഞ ദിവസം വീട് അടച്ചിട്ട് പോകുന്ന നിരവധി പേര്‍ക്ക് പൊലീസ് തികച്ചും സൗജന്യമായി വിവിധ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിച്ചു നല്‍കിയിരുന്നു. കള്ളന്മാര്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ അടുത്ത വീട്ടില്‍ അലാറം മുഴക്കുന്ന 200 രൂപ മാത്രം വില വരുന്ന ഉപകരണം മുതല്‍ വീട്ടുടമയുടെ ഫോണിലേക്കും പൊലീസ് സ്റ്റേഷനിലേക്കും കോള്‍ പോകുന്ന 4000ത്തില്‍ താഴെ രൂപ വില വരുന്ന ഉപകരണങ്ങളും കാമറകളും പൊലീസ് സൗജന്യമായി സ്ഥാപിച്ചു നല്‍കിയിരുന്നു. കൂടാതെ വീട്ടുവളപ്പിലേക്ക് അതിക്രമിച്ചു കടക്കുന്ന വിവരം നല്‍കുന്ന അലാറങ്ങളും ലഭ്യമാണ്. പൊലീസ് നൈറ്റ് പട്രോളിങ് സമയത്ത് ഈ വീട്ടുപരിസരങ്ങള്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. വീട് അടച്ചിട്ട് പോകുന്ന വിവരം സ്റ്റേഷനില്‍ അറിയിക്കുക, വൈകീട്ട് ലൈറ്റ് ഓണാക്കാന്‍ അയല്‍ക്കാരെ ഏല്‍പ്പിക്കുക, വിലപിടിപ്പുള്ള വസ്തുക്കള്‍ വീട് അടച്ചുപോകുമ്പോള്‍ ബന്ധുവീടുകളിലോ മറ്റോ ഏല്‍പ്പിക്കുക, കൂടുതല്‍ ദിവസം വീട് അടച്ചുപോകുന്നവര്‍ പത്രം ഇടുന്നത് നിര്‍ത്തുക, പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ച് സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് കളവ് തടയാന്‍ മാത്രമല്ല, കള്ളന്മാരെ പിടികൂടാനും പൊലീസിന് സഹായകരമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.