പുതുപൊന്നാനി: പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും കോടികള്‍ ചെലവഴിച്ച് ടൂറിസം പദ്ധതിയുടെ നിലവാരം മെച്ചപ്പെടുത്തുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ജല ടൂറിസം, സാഹസിക ടൂറിസം എന്നിവക്ക് പ്രാമുഖ്യം നല്‍കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ബിയ്യം കായലില്‍ ഓണം ടൂറിസം വാരാഘോഷ കമ്മിറ്റി സംഘടിപ്പിച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയുടെ ആദ്യഘട്ടം ഏറക്കുറെ പൂര്‍ത്തിയായി. രണ്ടാംഘട്ടമായ കായല്‍ പരിസര പ്രദേശങ്ങളുടെ വികസനവും മൂന്നാംഘട്ടത്തില്‍ ബീച്ച് ടൂറിസം പദ്ധതി വികസനവും നടപ്പാക്കും. പൊന്നാനി താലൂക്കിനെ ടൂറിസം ഹബ്ബ് ആക്കാനുള്ള തയാറെടുപ്പിലുമാണ്. ഇത്തവണ വള്ളംകളിക്ക് മേജര്‍ വിഭാഗങ്ങളിലെ ജേതാക്കള്‍ക്കുള്ള പ്രൈസ്മണി അര ലക്ഷം രൂപയിലേക്ക് ഉയര്‍ത്തി. മൈനര്‍ വിഭാഗങ്ങളിലെ ജേതാക്കള്‍ക്ക് ഉണ്ടായിരുന്ന പ്രൈസ്മണി 20,000 ആയി ഉയര്‍ത്തുകയും ചെയ്തു. ഇത്തവണത്തെ വള്ളംകളിക്ക് അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി കെ.ടി. ജലീല്‍ പ്രഖ്യാപിച്ചു. വള്ളംകളി മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.