ഷട്ടറുകള്‍ താഴ്ത്തുന്നതിനിടെ തെന്നിമാറി

നിലമ്പൂര്‍: കോടികള്‍ മുടക്കി ചാലിയാറിന് കുറുകെ മമ്പാട് ഓടായിക്കല്‍ കടവില്‍ നിര്‍മിച്ച റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ ഷട്ടറുകള്‍ താഴ്ത്തുന്നതിനിടെ തെന്നിമാറി. ചാലിയാറില്‍ കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നതിനാണ് ശനിയാഴ്ച ഷട്ടറുകള്‍ അടക്കാന്‍ തുടങ്ങിയത്. 12 ഷട്ടറുകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം അടച്ചു. ഇതിനിടയില്‍ ഒന്ന് റോപ് വിട്ട് അകലുകയായിരുന്നു. ഇത് പുന$സ്ഥാപിക്കുന്ന പ്രവൃത്തി വൈകിയും നടന്നുവരികയാണ്. യാത്രസൗകര്യവും അതോടൊപ്പം ജലസേചനവും ലക്ഷ്യംവെച്ചാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിച്ചത്. പാലം പണി പൂര്‍ത്തിയായി ഉദ്ഘാടനവും കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ജലസേചന പദ്ധതികള്‍ തുടങ്ങിയിട്ടില്ല. ജലസേചന കനാലുകള്‍, ആവശ്യമായ ജനറേറ്റര്‍ സ്ഥാപിക്കല്‍, പമ്പ് ഹൗസുകള്‍ നിര്‍മിക്കല്‍ എന്നിവയുടെ പ്രാരംഭപ്രവര്‍ത്തികള്‍ പോലും തുടങ്ങിയിട്ടില്ല. നിര്‍മാണ പ്രവൃത്തിയിലെ അപാകതയാണ് ഷട്ടര്‍ തെന്നിമാറാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതേസമയം ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികളൊന്നും ആയിട്ടില്ളെന്നും പരീക്ഷണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.