വിലക്കയറ്റം തടയാന്‍ പച്ചക്കറി ചന്തകള്‍ തുടങ്ങി

പൂക്കോട്ടുംപാടം: ഓണത്തോടനുബന്ധിച്ചു കരിഞ്ചന്ത വിപണിയെ തടയാന്‍ ഗ്രാമങ്ങളില്‍ ജൈവ പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ ആരംഭിച്ചു. കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ നേരിട്ട് ശേഖരിച്ചാണ് പച്ചക്കറി വിപണന കേന്ദ്രങ്ങളില്‍ വില്‍പന നടത്തുന്നത്. അമരമ്പലം ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ഓണസമൃദ്ധി പച്ചക്കറി വിപണന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് നൊട്ടത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ ലിജു അബ്രഹാം, ഗംഗാ ദേവി ശ്രീരാഗം, ടി. ശിവദാസന്‍, കെ. സുരേഷ് കുമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കരുളായി: ഗ്രാമപഞ്ചായത്തിന്‍െറയും കൃഷിഭവന്‍െറയും ആഭിമുഖ്യത്തില്‍ ഓണസമൃദ്ധി വഴിയോര പഴം പച്ചക്കറി വിപണന കേന്ദ്രം തുടങ്ങി. കരുളായി അമ്പലപ്പടിയില്‍ 13 വരെ വിപണനകേന്ദ്രം പ്രവര്‍ത്തിക്കും. കരുളായിയിലെ കര്‍ഷകര്‍ വിളയിച്ചെടുത്ത വെള്ളരി, മത്തന്‍, കയ്പ്പ, കുമ്പളം, പയര്‍, വഴുതന, പച്ചമുളക് തുടങ്ങിയവ വില്‍പനക്കുണ്ട്. മൂത്തേടം: ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും കൃഷിഭവനും സംയുക്തമായി നടത്തുന്ന ഓണം വിപണന കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാധാമണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വിപണനകേന്ദ്രം സെപ്റ്റംബര്‍ 13 വരെ പ്രവര്‍ത്തിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.ടി. റെജി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ മജീദ്, സൈറാബാനു, കെ. സുബൈദ, മുജീബ് കോയ, ജാസ്മിന്‍, ഉഷ സച്ചിദാനന്ദന്‍, സി.ഡി.എസ് പ്രസിഡന്‍റ് ബിന്ദു, കൃഷി അസിസ്റ്റന്‍റ് ജോബി എന്നിവര്‍ സംസാരിച്ചു. നിലമ്പൂര്‍: കൃഷിഭവന്‍, കുടുംബശ്രീ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ ഓണം-ബലിപെരുന്നാള്‍ ചന്തക്ക് ചാലിയാറില്‍ തുടക്കമായി. ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഒരുക്കിയ ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. ഉസ്മാന്‍ കുടുംബശ്രീ പ്രസിഡന്‍റ് ബീന ആന്‍റണിക്ക് പച്ചക്കറി കിറ്റ് നല്‍കി നിര്‍വഹിച്ചു. വികസന സ്ഥിരംസമിതി ചെയര്‍മാന്‍ തോണിക്കടവന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ അച്ചാമ്മാ ജോസഫ്, പ്രമീള അനപ്പാറ, അംഗങ്ങളായ ബാലചന്ദ്രന്‍, പൂക്കോടന്‍ നൗഷാദ്, റീന രാഘവന്‍, പത്മജാ പ്രകാശ്, പാര്‍ട്ടി പ്രതിനിധികളായ കെ.എം. അലവി, കൃഷ്ണന്‍കുട്ടി കോരങ്കോട്, ഹാരിസ് ബാബു, കെ. രാമന്‍ എന്നിവര്‍ സംസാരിച്ചു. കെ. രാജഗോപാല്‍ സ്വാഗതവും ചാലിയാര്‍ അസിസ്റ്റന്‍റ് കൃഷി ഓഫിസര്‍ ആര്‍. വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. കുടുംബശ്രീ ചന്ത ഞായറാഴ്ച വരെയും കൃഷിഭവന്‍െറ ചന്ത ചൊവ്വാഴ്ച വരെയും പ്രവര്‍ത്തിക്കും. പൊതുമാര്‍ക്കറ്റില്‍നിന്ന് 10 മുതല്‍ 20 ശതമാനം വരെ വിലക്കുറവിലാണ് വിഭവങ്ങള്‍ നല്‍കുന്നത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഉല്‍പാദിപ്പിച്ച ജൈവപച്ചക്കറികളും വില്‍പനക്കുണ്ട്. നിലമ്പൂര്‍: വഴിക്കടവില്‍ ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ഓണം പച്ചക്കറി വിപണനമേള തുടങ്ങി. പഞ്ചായത്ത് അങ്ങാടിയിലാണ് പച്ചക്കറി ചന്ത ആരംഭിച്ചത്. ഗ്രാമപഞ്ചായത്തിന്‍െറയും കൃഷിവകുപ്പിന്‍െറയും ജില്ലാ കുടുംബശ്രീ മിഷന്‍െറയും സഹായത്തോടെ കുടുംബശ്രീ അംഗങ്ങളും സംഘകൃഷി ഗ്രൂപ്പുകളും ഉണ്ടാക്കിയ ജൈവപച്ചക്കറികളാണ് ചന്തയില്‍ വിപണനത്തിന് ഒരുക്കിയിട്ടുള്ളത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാര്‍ക്കറ്റ് വില നല്‍കി കര്‍ഷകനില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും ഉപഭോക്താവിന്10 ശതമാനം കുറച്ച് ഉല്‍പന്നം വില്‍ക്കുകയുമാണ് ചെയ്യുന്നത്. ഓണം മുന്നില്‍ കണ്ട് ഗ്രാമപഞ്ചായത്തില്‍ 60 ഏക്കര്‍ സ്ഥലത്താണ് ജൈവപച്ചക്കറി കൃഷി ഒരുക്കിയത്. ഓണം പച്ചക്കറി ചന്തയും കുടുംബശ്രീയുടെ വിവിധ ഭക്ഷ്യവസ്തുകളുടെ വില്‍പനയും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.എ. സുകു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് പി.ടി. സാവിത്രി, കൃഷി ഓഫിസര്‍ ഉമ്മര്‍കോയ, ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ പി.ടി. ഉഷ, ബൈജു പാലാട്, പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് അഷറഫ്, ഷിഫ്ന, ഹക്കീം, ബിന്ദു, അസിസ്റ്റന്‍റ് സെക്രട്ടറി ആര്‍.പി. സുബ്രഹ്മണ്യന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.പി ജോര്‍ജ്, പി.സി. നാഗന്‍, സി.പി. മൊയ്തീന്‍, ഗോപന്‍ മരുത, പൊറ്റയില്‍ കോയാമ്മു, മുന്‍ പഞ്ചായത്ത് അംഗങ്ങളായ പി.കെ അബ്ദുല്‍ കരീം, തുറക്കല്‍ മുജീബ് എന്നിവര്‍ പങ്കെടുത്തു. പൂക്കോട്ടുംപാടം: ഓണം-ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ച് കവളമുക്കട്ടയില്‍ ഓണച്ചന്ത തുടങ്ങി. 18 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്സിഡി നിരക്കില്‍ കോഓപറേറ്റിവ് സ്റ്റോര്‍ വഴി വിതരണം ചെയ്യുന്നത്. പ്രസിഡന്‍റ് കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി.എ. മുഹമ്മദ് കുഞ്ഞു അധ്യക്ഷത വഹിച്ചു. കെ. അനീഷ്, കെ. രാജന്‍, കെ. വിജയന്‍, സി. അമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു. ചുങ്കത്തറ: കൃഷിഭവന്‍െറ നേതൃത്വത്തില്‍ ഓണം പച്ചക്കറി ചന്ത ‘ഓണ സമൃദ്ധി 2016’ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സ്വപ്ന ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പന ബ്ളോക് പഞ്ചായത്ത് അംഗം വത്സമ്മ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് അത്തിമണ്ണില്‍ സുമയ്യ, സി.കെ. സുരേഷ്, ബിന്‍സി ജോസ്, ടി.എം. വര്‍ഗീസ്, കൃഷി അസിസ്റ്റന്‍റുമാരയ കെ.കെ. റഫീന, എം. മുഹമ്മദ് ഷരീഫ്, ഒ.പി. സക്കരിയ, വൈശാഖ്, അഖിലേഷ് കുമാര്‍, കെ. സന്ധ്യ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.