ആദിവാസി കുടുംബങ്ങള്‍ക്ക് കുടിവെള്ളം: അടിയന്തര സഹായം നല്‍കാന്‍ തയാറാണെന്ന് ലോകബാങ്ക്

ഊര്‍ങ്ങാട്ടിരി: ആദിവാസി കുടുംബങ്ങള്‍ക്ക് കുടിവെള്ളമത്തെിക്കുന്നതിന് അടിയന്തര സഹായം നല്‍കാന്‍ തയാറാണെന്ന് ലോകബാങ്ക് പ്രതിനിധികള്‍ അറിയിച്ചു. ഊര്‍ങ്ങാട്ടിരി ജലനിധി പദ്ധതിയുടെ നിര്‍മാണപുരോഗതി വിലയിരുത്തിക്കൊണ്ട് പ്രതികരിക്കവെയാണ് ബാങ്ക് പ്രതിനിധികള്‍ ഇക്കാര്യമറിയിച്ചത്. 17.5 കോടി രൂപ ചെലവില്‍ പ്രവൃത്തി പുരോഗമിക്കുന്ന പദ്ധതിയില്‍ നിന്ന് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളമത്തെിക്കാന്‍ കഴിയുമെന്ന് ബാങ്ക് പ്രതിനിധികള്‍ പ്രത്യാശ പ്രകടിപ്പിച്ചതായും ആദിവാസി കുടിലുകളിലേക്ക് വെള്ളമത്തെിക്കാന്‍ മലമുകളില്‍ ജലസംഭരണിയടക്കമുള്ള സംവിധാനമൊരുക്കാന്‍ കഴിയുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. ഷൗക്കത്തലി പറഞ്ഞു. ലോകബാങ്ക് പ്രതിനിധി ആര്‍.ആര്‍. മോഹനന്‍, ജലനിധി എച്ച്.ആര്‍. ഡയറക്ടര്‍ പ്രേമലാല്‍, മലപ്പുറം ജില്ലാതല ഡയറക്ടര്‍ കെ.വി.എം. അബ്ദുല്‍ ലത്തീഫ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. സംഭരണി നിര്‍മാണം, ശുദ്ധീകരണ സ്ഥലം എന്നിവിടങ്ങളില്‍ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.