തിരൂര്‍: ടി.ഐ.സി സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ‘മാധ്യമം’ ഹെല്‍ത്ത് കെയര്‍ പദ്ധതിയിലേക്ക് സമാഹരിച്ച് നല്‍കിയത് 2,22,156 രൂപ. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ‘മാധ്യമം’ ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) കളത്തില്‍ ഫാറൂഖ്, വിദ്യാര്‍ഥി പ്രതിനിധികളായ ഖാജ ഹംദാന്‍, കെ.ടി. ബുശ്റ എന്നിവരില്‍നിന്ന് ചെക് ഏറ്റുവാങ്ങി. കൂടുതല്‍ തുക സമാഹരിച്ച എന്‍. സമീഹുല്ല, അജിം ദാനിഷ്, ശിഫ്ന ഷെറിന്‍ എന്നിവര്‍ക്കും ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച അധ്യാപിക സമീഹ എന്നിവര്‍ക്കും കളത്തില്‍ ഫാറൂഖ് ഉപഹാരങ്ങള്‍ നല്‍കി. സ്കൂള്‍ ചെയര്‍മാന്‍ കെ. അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. ‘മാധ്യമം’ ഹെല്‍ത്ത് കെയര്‍ മാനേജര്‍ കെ.ടി. ശൗക്കത്ത് അലി, ഇബ്രാഹിം കോട്ടയില്‍, പി.ടി.എ പ്രസിഡന്‍റ് മജീദ് മാടമ്പാട്ട്, സ്കൂള്‍ സെക്രട്ടറി സഹീര്‍ കോട്ട്, റഷീദ ഖാജ, അലി അക്ബര്‍, ‘മാധ്യമം’ ഏരിയാ ഫീല്‍ഡ് കോഓഡിനേറ്റര്‍ കെ.വി. ഹനീഫ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം.എ. മുഹമ്മദ് ബഷീര്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ പി.യു. സാജിദ് നന്ദിയും പറഞ്ഞു. ‘മാധ്യമം’ ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടിവ് ഒ. സമീര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.