ആശുപത്രിയില്‍ അക്രമം: അഞ്ച് പേര്‍ക്ക് തടവും പിഴയും

പെരിന്തല്‍മണ്ണ: പാണ്ടിക്കാട് പി.കെ.എം ആശുപത്രിയില്‍ അതിക്രമിച്ച് കയറി ഡോക്ടറെ മര്‍ദിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ അഞ്ച് പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് സന്തോഷ് കെ. വേണുവാണ് (കോടതി -രണ്ട്) ശിക്ഷ വിധിച്ചത്. പാണ്ടിക്കാട് സ്വദേശികളായ പുളിക്കത്തൊടി കണക്കയില്‍ ജമീഷ്, കാവുങ്ങതൊടിക മുഹമ്മദ് ഷെരീഫ്, കല്ലമൂല അബ്ദുല്‍ സലീം, കാവുങ്ങതൊടിക ഫിറോസ് ബാബു, മാണ്ടയില്‍ സിദ്ദീഖ് എന്നിവര്‍ക്കാണ് വിവിധ വകുപ്പുകളിലായി ആറുമാസം തടവും 14,500 രൂപ പിഴയും വിധിച്ചത്. 2012 ഒക്ടോബര്‍ ആറിന് വൈകീട്ട് ഏഴിനാണ് കേസിനാസ്പദമായ സംഭവം. 12 പ്രതികളുണ്ടായിരുന്ന കേസില്‍ നാല് മുതല്‍ എട്ടുവരെ പ്രതികളെ കോടതി വെറുതെ വിട്ടു. രണ്ട് പ്രതികള്‍ വിചാരണക്ക് ഹാജരായില്ല. പ്രോസിക്യൂഷനുവേണ്ടി എ.പി.പി. ജിനത് കുന്നത്ത് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.