ഗതാഗത പരിഷ്കാരം: പ്രതിഷേധവുമായി നഗരസഭാ ഓഫിസിലേക്ക് ജനകീയ മാര്‍ച്ച്

മഞ്ചേരി: നഗരത്തില്‍ യാത്രാബസുകള്‍ പ്രവേശിക്കുന്നത് തടയുന്ന ഗതാഗതക്രമം മാറ്റി യാത്രാക്കാരുടെയും വിദ്യാര്‍ഥികളുടെയും ദുരിതം കുറക്കണമെന്നാവശ്യപ്പെട്ട് മഞ്ചേരി നഗരസഭയിലേക്ക് ജനകീയ മാര്‍ച്ച്. വ്യാപാരികളും ജീവനക്കാരും പൊതുജനങ്ങളും പങ്കെടുത്തു. ഗതാഗതപരിഷ്കാരം കാരണം ടൗണിലത്തൊന്‍ ഓട്ടോറിക്ഷ ആശ്രയിക്കേണ്ടി വരുന്നതിനാല്‍ ദുരിതമുഭവിക്കുന്നത് ചൂണ്ടിക്കാട്ടി കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് സുഹറാബി, ആനക്കയം പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. സുനീറ എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു. നിലമ്പൂര്‍ റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക, മഞ്ചേരിയില്‍ തുടങ്ങിവെച്ച ഗതാഗതപരിഷ്കാരം മാറ്റി ജനങ്ങള്‍ക്ക് ടൗണില്‍ വരാന്‍ കഴിയുന്ന രീതിയിലാക്കുക എന്നീ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. ഞ്ചേരി പാണ്ടിക്കാട് റോഡിലെ ബസ്സ്റ്റാന്‍ഡില്‍ നിന്ന് മുഴുവന്‍ ബസുകളും പുറപ്പെടുകയും അവ മൂന്നു ബസ്സ്റ്റാന്‍ഡിലുമത്തെുകയും ചെയ്യുന്ന രീതിയായിരുന്നു നേരത്തെ. ഇതില്‍ പെരിന്തല്‍മണ്ണ, മലപ്പുറം, തിരൂര്‍, കോട്ടക്കല്‍, പരപ്പനങ്ങാടി ബസുകള്‍ ഇപ്പോള്‍ കച്ചേരിപ്പടിയിലെ ബസ്സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട് അവിടെ തന്നെ സര്‍വിസ് അവസാനിപ്പിക്കുകയാണ്. പാണ്ടിക്കാട് റോഡിലെ ബസ്സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്ന മുഴുവന്‍ യാത്രക്കാരും തുടര്‍യാത്രക്ക് ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ടി വരുന്നു. ഓട്ടോറിക്ഷ ചാര്‍ജും തോന്നുംപടിയാണ്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗികളും വിദ്യാര്‍ഥികളും ഇപ്രകാരം ഓട്ടോറിക്ഷ ആശ്രയിക്കേണ്ടി വരുന്നവരിലുണ്ട്. അതേസമയം മലപ്പുറം റോഡില്‍ യാത്രാ ബസുകള്‍ ഒഴിവായെങ്കിലും ചരക്കുവാഹനങ്ങളും ചെറുവാഹനങ്ങളും നിറഞ്ഞ് തിരക്ക് കൂടുകയും ചെയ്തു. ഈ സ്ഥിതിക്ക് മാറ്റം വരണമെന്നും യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും മൂന്നു ബസ്സ്റ്റാന്‍ഡുകളെയും പരിഗണിക്കുന്ന രീതിയില്‍ ഗതാഗതക്രമം നടപ്പാക്കുകയും ചെയ്യണമെന്നാണ് ജനകീയ മാര്‍ച്ചില്‍ ആവശ്യപ്പെട്ടത്. പ്രതിഷേധപ്രകടനത്തിന് മഞ്ചേരി വികസനസമിതി പ്രതിനിധികളായ എന്‍.ടി. മുജീബ് റഹ്മാന്‍, പി.വി.എം ശാഫി, അഷ്റഫ് മാടായി, ടി.എം. ഷിഹാബ്, ബഷീര്‍, നാസര്‍ മേലാക്കം, ഹനീഫ ഹാജി, ബാപ്പു അറ്റാന, ബാബു കാരാശേരി, അശോക് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സബാഹ് പുല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഇ.കെ. ചെറി, യൂസുഫ് വളരാട്, സി.ടി. രാജു, ഓവുങ്ങല്‍ കരീം, ഖാലിദ് മഞ്ചേരി, പഞ്ചായത്ത് അംഗം സലീന ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.