ശിശുപരിപാലന കേന്ദ്രത്തിലെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാര്‍ഥികളുടെ ഓണപ്പുടവ

മലപ്പുറം: ശിശുക്ഷേമ സമിതിയുടെ കീഴില്‍ മലപ്പുറം കാളമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ശിശുപരിപാലന കേന്ദ്രത്തിലെ കുഞ്ഞുങ്ങള്‍ക്ക് ഓണപ്പുടവയും ഭക്ഷ്യവസ്തുക്കളും നല്‍കി സ്കൂള്‍ വിദ്യാര്‍ഥികളുടെ മാതൃക. കോഡൂര്‍ ആല്‍പ്പറ്റക്കുളമ്പ പി.കെ.എം.യു.പി സ്കൂള്‍ വിദ്യാര്‍ഥികളാണ് ഓണപ്പുടവകളും ഭക്ഷണക്കിറ്റുകളുമായി ബുധനാഴ്ച കേന്ദ്രത്തിലത്തെിയത്. വിദ്യാര്‍ഥികള്‍ ശേഖരിച്ച 7,000 രൂപ കൊണ്ടാണ് ഉടുപ്പുകളും അരി, പഞ്ചസാര, പാല്‍പ്പൊടി, ബിസ്കറ്റ്, പായസകിറ്റ് തുടങ്ങിയവയും വാങ്ങിയത്. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് മുഹമ്മദാലി കടമ്പോട്ട് അധ്യക്ഷത വഹിച്ചു. പി.ടി.എ കമ്മിറ്റിയംഗം പി.പി. നാസര്‍, പ്രധാനാധ്യാപിക യു.എന്‍. ഓമനകുമാരി, സംസ്ഥാന ശിശുക്ഷേമ സമിതി അംഗം ഹാരിസ് പഞ്ചിളി, യു. അസീന്‍ ബാബു, പി.പി. ആനിസ്, കെ.ടി. ഉസ്മാന്‍, കെ.ടി. ജമീല, കെ. രാഹുല്‍, ശിശുപരിപാലന കേന്ദ്രത്തിലെ സൂപ്പര്‍വൈസര്‍ എന്‍.കെ. റാബിയ, അധ്യാപകരായ പി. രാജന്‍, പി. വാസു, വാര്‍ഡംഗം നാസര്‍ കുന്നത്ത് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.