സ്കൂള്‍ സമയത്തെ ഓട്ടം: നാട്ടുകാര്‍ ടിപ്പര്‍ ലോറികള്‍ തടഞ്ഞിട്ടു

വേങ്ങര: സ്കൂള്‍ സമയത്ത് റോഡുകള്‍ നിറഞ്ഞോടിയ ടിപ്പര്‍ ലോറികള്‍ എടക്കാപറമ്പില്‍ നാട്ടുകാര്‍ തടഞ്ഞിട്ടു. നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രൈമറി സ്കൂള്‍ കുട്ടികള്‍ യാത്ര ചെയ്യുന്ന സമയത്ത് ഓട്ടം നിര്‍ത്തിവെക്കാത്ത ടിപ്പര്‍ ലോറിക്കാരെയാണ് തടഞ്ഞത്. ചെങ്കല്ലും ക്രഷര്‍ ഉല്‍പന്നങ്ങളും കടത്തുന്ന ലോറികളാണ് റോഡരികില്‍ തടഞ്ഞിട്ടത്. തോട്ടശ്ശേരിയറയിലും ചേറൂരിലും സ്കൂള്‍ സമയത്ത് ഓടിയ ടിപ്പര്‍ ലോറികള്‍ ജനം തടഞ്ഞതോടെ മുഴുവന്‍ ലോറികളും എടക്കാപറമ്പ് വഴി ഓടാന്‍ തുടങ്ങുകയായിരുന്നു. സ്കൂള്‍ സമയം കഴിഞ്ഞതോടെ വാഹനങ്ങള്‍ക്ക് ഓടാന്‍ അനുമതി നല്‍കി. കെ.വി. സെയ്തലവി, എ. റഫീഖ്, സി.കെ. സിദ്ദീഖ്, പി. ശിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.