ലഹരിവേട്ട: താലൂക്കുതല സ്ക്വാഡുകള്‍ കളത്തില്‍

മലപ്പുറം: ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ വ്യാജ മദ്യത്തിന്‍െറ ഒഴുക്കും ലഹരി വസ്തുക്കളുടെ കടത്തും തടയാന്‍ താലൂക്ക് തല സ്പെഷല്‍ സ്ക്വാഡിന്‍െറ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നു. ഈ മാസം10 മുതല്‍ റവന്യൂ, എക്സൈസ്, ഫോറസ്റ്റ്, പൊലീസ്, വകുപ്പുകള്‍ ചേര്‍ന്ന് പ്രത്യേക പരിശോധന നടത്തും. ഇതിന്‍െറ പ്രവര്‍ത്തനത്തിനായി താലൂക്ക് തലത്തില്‍ ഒരോ വാഹനം ജില്ലാ കലക്ടര്‍ അനുവദിച്ചു. ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തിപ്പെടുത്തും. സ്കൂളുകള്‍ കേന്ദ്രികരിച്ച് ലഹരി വിരുദ്ധ പ്രചാരണം നടത്തും. എക്സൈസ് വകുപ്പ് കഴിഞ്ഞ മാസം ജില്ലയില്‍ 731 പരിശോധന നടത്തി. 116 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 106 പേരെ അറസ്റ്റ് ചെയ്തു. 5.8 ഗ്രാം കഞ്ചാവും 305.2 ലിറ്റര്‍ വിദേശ മദ്യവും പിടിച്ചെടുത്തു. 391 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. 57 ഇതര സംസ്ഥാന ലേബര്‍ കോളനികളില്‍ പരിശോധന നടത്തി. 348 കള്ള് ഷാപ്പുകളില്‍ നിന്നായി 301 സാമ്പിളുകളും 62 ബിയര്‍ പാര്‍ലറുകളില്‍ നിന്ന് 21 സാമ്പിളുകളും പരിശോധനക്ക് അയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.