പൊന്നാനി: ആറ് വര്‍ഷം മുമ്പ് പൊന്നാനി ബിയ്യം കായലില്‍ സ്ഥാപിച്ച തൂക്കുപാലത്തിന്‍െറ അറ്റകുറ്റപ്പണികള്‍ നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. 99 മീറ്റര്‍ നീളവും നാലടി വീതിയുമുള്ള പാലത്തിന്‍െറ ഇരുമ്പിന്‍െറ പടികള്‍ തുരുമ്പെടുത്ത് ദ്രവിച്ച് യാത്ര ദുഷ്കരമായിരുന്നു. ഡി.ടി.പി.സിയാണ് തൂക്കുപാല നിര്‍മാണത്തിന് നേതൃത്വം നല്‍കിയിരുന്നത്. പാലത്തിന്‍െറ ഇരുമ്പുപടികളും ബീമും തുരുമ്പെടുത്ത് ദ്രവിച്ചതിനാല്‍ യാത്ര ദുഷ്കരമായ വാര്‍ത്ത ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ, അറ്റകുറ്റപ്പണി തങ്ങളുടെ ചുമതലയല്ളെന്നും നഗരസഭാ അധികൃതരാണ് ചെയ്യേണ്ടതെന്നുമായിരുന്നു ഡി.ടി.പി.സി നിലപാട്. തര്‍ക്കം തുടര്‍ന്നതോടെ പാലം അറ്റകുറ്റപ്പണി നീണ്ടുപോയി. പാലത്തിന്‍െറ എല്ലാ ഭാഗത്തും തുരുമ്പ് കയറിയതോടെ അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ. ഗണേശനും പാലത്തിന്‍െറ ശോച്യാവസ്ഥ നഗരസഭയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. നഗരസഭ 4,75,000 രൂപ അനുവദിച്ചതോടെയാണ് അറ്റകുറ്റപ്പണി തുടങ്ങിയത്. ദ്രവിച്ച 28 പടികള്‍ മാറ്റിവരികയാണ്. തൂക്കുപാലം റീ പെയ്ന്‍റും ചെയ്യുന്നുണ്ട്. പൊന്നാനി നഗരസഭയെയും മാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്ക് ഭാഗത്തെയും ബന്ധിപ്പിക്കുന്നതാണ് ബിയ്യം തൂക്കുപാലം. 15ന് ബിയ്യം കായലിലെ വള്ളംകളിക്ക് മുമ്പ് അറ്റകുറ്റപ്പണി തീര്‍ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.