ജേതാക്കള്‍ക്ക് സ്വാഗതം

ഊര്‍ങ്ങാട്ടിരി: ബംഗളൂരുവില്‍ നടന്ന 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ അഖിലേന്ത്യാ ഫുട്ബാളില്‍ ജേതാക്കളായ തെരട്ടമ്മലിലെ കുട്ടികള്‍ തിരിച്ചത്തെി. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ചെന്നൈ എഫ്.സിയെ തറപറ്റിച്ചാണ് ഫുട്ബാളിന്‍െറ മെക്കയിലെ കുട്ടിത്താരങ്ങള്‍ നാട്ടിലത്തെിയത്. തെരട്ടമ്മല്‍ സോക്കര്‍ അക്കാദമിയിലെ ചുണക്കുട്ടികളാണിവര്‍. 42 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ മണിപ്പൂര്‍, ഗോവ, മഹാരാഷ്ട്ര, കര്‍ണാടക, ചെന്നൈ ടീമകളോട് ഏറ്റുമുട്ടിയാണ് ഇവര്‍ ആദ്യവിജയം കൊയ്തത്. അഞ്ച് കളിക്കാരടങ്ങുന്ന ടീമുകളായിട്ടാണ് മത്സരം നടന്നത്. അരീക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കീഴുപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നീ വിദ്യാലയങ്ങളില്‍ പഠിക്കുന്ന എട്ട് കുട്ടികളാണ് കളിക്കളത്തില്‍ നിറഞ്ഞുകളിച്ചത്. സൗരവ് ദാസ്, ഫായിസ് റഹ്മാന്‍, അസീബ്, നെസല്‍, അന്‍ഷാദ്, ജംഷിദ്, അഫ്സല്‍, റിന്‍ഷിഫ് എന്നിവരാണ് സോക്കര്‍ അക്കാദമിക്ക് വേണ്ടി ജഴ്സിയണിഞ്ഞത്. കോച്ചുമാരായ സി. നജീബ്, കെ.സി. സുനില്‍ ബാബു എന്നിവരുടെ വിദഗ്ധ പരിശീലനം ലഭിച്ചവരാണിവര്‍. കുട്ടിത്താരങ്ങള്‍ക്ക് തെരട്ടമ്മല്‍ പൗരാവലി സ്വീകരണം നല്‍കി. ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. ഷൗക്കത്തലി യോഗം ഉദ്ഘാടനം ചെയ്തു. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. കെ.സി. അലവി, എന്‍.കെ. യൂസുഫ്, കെ. അസീസ്, യു. ഷമീര്‍, സി. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു. കെ. റസാഖ് സ്വാഗതവും ഇ. ഖാലിദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.