മൂന്നുവര്‍ഷമായി ശമ്പളമില്ല ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ദുരിതത്തില്‍

പെരുമ്പടപ്പ്: മൂന്ന് വര്‍ഷമായി ഒരു വിഭാഗം ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ദുരിതക്കയത്തില്‍. 2014ല്‍ സംസ്ഥാന സര്‍ക്കാര്‍ പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലേയും പുതിയ ബാച്ചുകള്‍ അനുവദിച്ച സ്കൂളുകളിലേയും പുതിയ അധ്യാപകരുമാണ് ഈ ഓണത്തിനെങ്കിലും ദിവസവേതനമുള്‍പ്പെടെയുള്ളവ ‘ശരിയാവുമോ’ എന്ന പ്രതീക്ഷയില്‍ കഴിയുന്നത്. 2014ല്‍ എറണാകുളം മുതല്‍ വടക്കോട്ട് കാസര്‍കോട് വരെ കോടതിയുടെ നിര്‍ദേശപ്രകാരം പ്ളസ്ടു അനുവദിച്ചിരുന്നു. 2016-17ല്‍ മൂന്ന് മാസം പൂര്‍ത്തിയായി പാദവാര്‍ഷികം ആരംഭിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നീക്കവും ഇല്ല. 2014 ജൂലൈ 31ന് ആണ് സര്‍ക്കാര്‍ 131 സ്കൂളുകള്‍ ഹയര്‍സെക്കന്‍ഡറി ആയി അപ്ഗ്രേഡ് ചെയ്തത്. 2014-15, 15-16 അധ്യയന വര്‍ഷങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കാനായിരുന്നു നിര്‍ദേശം. 2015ല്‍ പുതുതായി അനുവദിച്ച ഗവ. ഹയര്‍സെക്കന്‍ഡറിയിലെ അധ്യാപകര്‍ക്ക് ദിവസവേതനം നല്‍കാന്‍ ഉത്തരവായി എങ്കിലും എയ്ഡഡ് മേഖലയെ ഉള്‍പ്പെടുത്തിയിരുന്നില്ല. പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകര്‍ സംഘടന രൂപവത്കരിച്ച് 2015ല്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍െറ അവസാന നാളുകളില്‍ ഏപ്രില്‍ 30ന് മുമ്പ് തസ്തിക നിര്‍ണയം നടത്താനും ഉത്തരവിട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.