കടലുണ്ടി റെയില്‍ പാലം പുതുക്കി പണിയാനുള്ള തീരുമാനം കടലാസിലൊതുങ്ങി

വള്ളിക്കുന്ന്: 80 വര്‍ഷത്തിലധികം പഴക്കമുള്ള കടലുണ്ടിയിലെ പഴയ പാലം പുതുക്കി പണിയാനുള്ള തീരുമാനം കടലാസിലൊതുങ്ങി. ട്രെയിനുകള്‍ കുതിച്ചു പായുന്നത് ഇപ്പോഴും ഈ പാലത്തിലൂടെ തന്നെ. തിരുവനന്തപുരം-മംഗലാപുരം പാതയിലെ പാലമാണ് പുതുക്കി പണിയാന്‍ റെയില്‍വേ തീരുമാനമെടുത്തത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷം മുമ്പ് എസ്റ്റിമേറ്റ് തയാറാക്കുന്നതിന്‍െറ ഭാഗമായി റെയില്‍വേ ബ്രിഡ്ജ് ചീഫ് എന്‍ജിനീയര്‍ സ്വയംഭൂലിംഗത്തിന്‍െറ നേതൃത്വത്തിലുള്ള സംഘം പാലം സന്ദര്‍ശിച്ചിരുന്നു. രണ്ടു വര്‍ഷം പിന്നിട്ടിട്ടും തുടര്‍ നടപടികളൊന്നും റെയില്‍വേയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. 21 മീറ്റര്‍ നീളത്തില്‍ ഏഴു സ്പാനുകളോടെയാണ് നിലവിലെ പാലം. ഇതിനു സമീപത്തെ പാലത്തില്‍ നിന്നാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ചെന്നൈ മെയില്‍ കടലുണ്ടി പുഴയില്‍ വീണ് അപകടമുണ്ടായത്. 52 ജീവനുകളാണ് അന്നത്തെ അപകടത്തില്‍ നഷ്ടമായത്. ദുരന്ത കാരണം കണ്ടത്തൊന്‍ ഇന്നും റെയില്‍വേക്ക് കഴിഞ്ഞിട്ടില്ല. കടലുണ്ടി ട്രെയിന്‍ ദുരന്തത്തിന് ശേഷം കാലപ്പഴക്കം ചെന്ന പാലങ്ങള്‍ പുതുക്കി പണിയുമെന്ന് റെയില്‍വേ തീരുമാനിച്ചിരുന്നു. എന്നാല്‍ ദുരന്തം നടന്ന സ്ഥലത്തിനു തൊട്ടടുത്തു തന്നെയുള്ള പാലത്തിന്‍െറ കാര്യത്തില്‍ പോലും തീരുമാനമെടുക്കാന്‍ റെയില്‍വേക്കായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.