പിടിച്ചുപറിക്കായി രണ്ടായിരത്തോളം ‘തിരുട്ട്’ യുവതികള്‍

കുറ്റിപ്പുറം: കേരളത്തിലെ ബസ്സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മാലപൊട്ടിക്കുന്ന 2000ത്തിലധികം അന്യസംസ്ഥാന യുവതികളുണ്ടെന്ന് വിവരം. നിയമവൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിടിക്കപ്പെട്ടാല്‍ ഇവരെ നിയമപരമായി സഹായിക്കാന്‍ എറണാകുളവും കോഴിക്കോടും കേന്ദ്രീകരിച്ച് വിവിധ സംഘങ്ങളും തയാറാണ്. കുറ്റിപ്പുറം നഗരത്തില്‍ കഴിഞ്ഞമാസം നടന്ന മാലപൊട്ടിക്കല്‍ കേസ് ഇതിനുദാഹരണം. പ്രതികളായ രണ്ട് യുവതികളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചപ്പോഴേക്കും നഷ്ടപ്പെട്ട സ്വര്‍ണത്തിന്‍െറ പകുതിവില നല്‍കി ഒത്തുതീര്‍പ്പിനായി നിയമരംഗത്തുള്ള ചിലര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, മാല നഷ്ടപ്പെട്ട സ്ത്രീ കേസുമായി മുന്നോട്ടുപോകുമെന്ന നിലപാടെടുത്തു. പൊലീസ് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതോടെ ഒത്തുതീര്‍പ്പുമായി വീണ്ടും ഒരു സംഘമത്തെി. അന്യസംസ്ഥാനങ്ങളില്‍നിന്ന് യുവതികളെയത്തെിച്ച് മോഷണത്തിന് പരിശീലനം നല്‍കുന്ന സംഘം കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ബസ്സ്റ്റാന്‍ഡുകളില്‍ മാല പൊട്ടിക്കല്‍ കേസുകള്‍ വര്‍ധിക്കുമ്പോഴും കേസുമായി മുന്നോട്ടുപോകാന്‍ മിക്കവരും തയാറാകുന്നില്ല. മോഷണസംഘങ്ങളെക്കുറിച്ച് പൊലീസിനും വ്യക്തമായ അറിവുണ്ട്. പിടിക്കപ്പെടുമെന്നുറപ്പായാല്‍ തൊണ്ടിമുതല്‍ കൈമാറ്റം ചെയ്യാനും സംഘങ്ങളുണ്ട്. പ്രതിയെ പിടിച്ചാലും തൊണ്ടിമുതല്‍ ലഭിക്കാത്തതിനാല്‍ പൊലീസ് പലപ്പോഴും കേസ് രജിസ്റ്റര്‍ ചെയ്യാറില്ല. കേസിന് പോയാലുണ്ടാകുന്ന സാമ്പത്തികനഷ്ടം പറഞ്ഞ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെ പരാതിയിലൊതുക്കും. കുറ്റിപ്പുറത്ത് മോഷണം നടത്തിയ യുവതികള്‍ക്കായി തിരൂര്‍ കോടതിയില്‍ ഹൈകോടതി അഭിഭാഷകനാണ് ഹാജരായത്. നാലുപവന്‍ നഷ്ടപ്പെട്ടവരോട് കോടതിയില്‍ വെച്ച് 30,000 രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കി. സമ്മതിക്കാതിരുന്നതോടെ 60,000 രൂപ നല്‍കിയാണ് കേസ് പിന്‍വലിപ്പിച്ചത്. പ്രതികളെ സഹായിക്കുന്ന തൃശൂരില്‍നിന്നുള്ള ഒരു സംഘം മോഷണത്തിനിരയായവരോട് പറഞ്ഞത് സംഘത്തില്‍ 2000 പേരുണ്ടെന്നും കിട്ടുന്നത് വാങ്ങിപ്പോകുന്നതാണ് നല്ലതെന്നും കേസുമായി മുന്നോട്ടുപോയാല്‍ ഒന്നും ലഭിക്കില്ളെന്നുമാണ്. ഓരോ സ്റ്റേഷനിലും ദിനംപ്രതി ഇത്തരം പരാതികളത്തെുന്നുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്നത് വിരളമാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.