യാത്രക്കാര്‍ക്ക് ബാഗേജ് നല്‍കാതെ എയര്‍ഇന്ത്യയുടെ വട്ടംകറക്കല്‍

കരിപ്പൂര്‍: ഗള്‍ഫ്നാടുകളില്‍ നിന്നത്തെിയ പ്രവാസികള്‍ക്ക് ബാഗേജ് കൃത്യമായി നല്‍കാതെ എയര്‍ഇന്ത്യയുടെ വട്ടംകറക്കല്‍ തുടരുന്നു. ദുബൈ, ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി കരിപ്പൂര്‍ വിമാനത്തിലത്തെിയവര്‍ക്കാണ് ബാഗേജ് കൃത്യസമയത്ത് ലഭിക്കാത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ദുബൈയില്‍ നിന്നത്തെിയ മുപ്പതോളം പ്രവാസികളെ ബാഗേജ് എത്തിയിട്ടില്ളെന്നും അടുത്തദിവസം ലഭിക്കുമെന്നും പറഞ്ഞ് അധികൃതര്‍ വീട്ടിലേക്കയച്ചു. എയര്‍ഇന്ത്യ ഓഫിസില്‍ നിന്ന് അറിയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ഇവര്‍ ബുധനാഴ്ച രാവിലെ 11 ഓടെ കരിപ്പൂരിലത്തെിയെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് കുറച്ചുപേര്‍ക്ക് ബാഗേജ് ലഭിച്ചത്. ആറ് ദിവസത്തെ അവധിയില്‍ സഹോദരിയുടെ വിവാഹത്തിനായി നാട്ടിലത്തെിയ വളാഞ്ചേരി സ്വദേശിയടക്കമുള്ളവര്‍ക്കാണ് ബാഗേജ് കൃത്യസമയത്ത് ലഭിക്കാതിരുന്നത്. ബുധനാഴ്ച ദമ്മാമില്‍ നിന്നത്തെിയ മുപ്പതോളം പേര്‍ക്കും ബാഗേജ് ലഭിച്ചില്ല. രാവിലെ 11ന് കരിപ്പൂരിലത്തെിയ എയര്‍ഇന്ത്യ വിമാനത്തില്‍ വന്നവര്‍ക്ക് ബാഗേജ് അടുത്തദിവസം എത്തുമെന്ന മറുപടിയാണ് ലഭിച്ചിരിക്കുന്നത്. ആഗസ്റ്റ് ഒമ്പതിന് എയര്‍ഇന്ത്യയില്‍ അബൂദബിയില്‍ നിന്നത്തെിയയാള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് ബാഗേജ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.