വര്‍ഗീയധ്രുവീകരണത്തിനെതിരെ സാമൂഹിക കൂട്ടായ്മകള്‍ വേണം –ജമാഅത്തെ ഇസ്ലാമി

മഞ്ചേരി: രാജ്യത്ത് ശക്തിപ്പെടുന്ന വര്‍ഗീയ ധ്രുവീകരണത്തിനെതിരെ സാമൂഹിക കൂട്ടായ്മകള്‍ രൂപപ്പെടണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്‍റ് അമീര്‍ പി. മുജീബുറഹ്മാന്‍. 2017 ഫെബ്രുവരി 11 ന് കോട്ടക്കലില്‍ നടത്തുന്ന ജില്ലാസമ്മേളനത്തിന്‍െറ പ്രഖ്യാപനം മഞ്ചേരി കച്ചേരിപ്പടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്രിശൂലരാഷ്ട്രീയത്തില്‍നിന്ന് പശുരാഷ്ട്രീയത്തിലേക്ക് ഇന്ത്യയെ നയിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്‍െറ അജണ്ട സെക്യുലര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. വിഭജനവും അതുണ്ടാക്കാവുന്ന കെടുതികളും മുന്നില്‍ കണ്ട് രാജ്യം വെട്ടിമുറിക്കരുതെന്ന് നിലപാടെടുത്തതാണ് ജമാഅത്തിന്‍െറ പാരമ്പര്യം. ബഹുസ്വരതക്കും സൗഹൃദത്തിനും വേണ്ടി ഉറച്ച നിലപാടെടുക്കുന്ന ജമാഅത്തിനെ ചിലര്‍ രാജ്യസ്നേഹം പഠിപ്പിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ്, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ഫസ്ന മമ്പാട്, സി.എച്ച്. അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് എം.സി. നസീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എച്ച്. ബഷീര്‍ സ്വാഗതവും ജനറല്‍കണ്‍വീനര്‍ മുസ്തഫ ഹുസൈന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.