തെരുവുവിളക്കുകള്‍ അണഞ്ഞുതന്നെ; കരാറുകാര്‍ക്കെതിരെ മലപ്പുറം നഗരസഭ

മലപ്പുറം: തെരുവുവിളക്കുകളുടെ തകരാര്‍ പരിഹരിക്കുന്നതില്‍ തുടര്‍ച്ചയായി അലംഭാവം കാണിക്കുന്ന കരാറുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മലപ്പുറം നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയിലെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച എല്‍.ഇ.ഡി ലൈറ്റുകള്‍ മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. പൊതുമേഖല സ്ഥാപനമായ സിഡ്കോക്കാണ് കരാര്‍ നല്‍കിയത്. സിഡ്കോ ഉപകരാര്‍ നല്‍കിയിരിക്കുകയാണ്. നിയമനടപടിയുടെ ഭാഗമായി സിഡ്കോക്ക് വക്കീല്‍ നോട്ടീസ് അയക്കും. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തെരുവുവിളക്കുകള്‍ തകരാറിലായിട്ടുണ്ട്. കൗണ്‍സിലര്‍മാരും നഗരസഭയും കരാറുകാരെ നിരന്തരം വിളിച്ച് അറിയിക്കാറുണ്ടെങ്കിലും പരിഹാരമുണ്ടാകാറില്ല. വിഷയത്തില്‍ നാട്ടുകാരുടെയും കൗണ്‍സിലര്‍മാരുടെയും പരാതി ശക്തമായതിനെ തുടര്‍ന്നാണ് നിയമനടപടികള്‍ക്ക് നഗരസഭ മുതിരുന്നത്. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. മറ്റു തീരുമാനങ്ങള്‍ 2016-17 വാര്‍ഷിക പദ്ധതി പ്രകാരം വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ പട്ടിക അംഗീകരിക്കാന്‍ നവംബര്‍ 11, 12, 13 തീയതികളിലായി പ്രത്യേക വാര്‍ഡുസഭകള്‍ ചേരും. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ 2016-17 വര്‍ഷത്തേക്കുള്ള ലേബര്‍ ബഡ്ജറ്റും പ്ളാനും തയാറാക്കും. വാര്‍ഡുകളിലെ സേവാഗ്രാം പദ്ധതിക്കുള്ള മാര്‍ഗരേഖക്ക് അംഗീകാരം നല്‍കി. നിലവില്‍ 7,8,17,30,34 വാര്‍ഡുകളില്‍ വാര്‍ഡുകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 19,27,36,31 വാര്‍ഡുകളില്‍ കേന്ദ്രം തുടങ്ങാന്‍ കൗണ്‍സിലര്‍മാര്‍ അപേക്ഷിച്ചിട്ടുണ്ട്. നഗരസഭയിലെ രണ്ട് കുടുംബശ്രീ യൂനിറ്റുകളുടെ യോഗങ്ങളിലേക്ക് 10 കൗണ്‍സിലര്‍മാരെ നോമിനേറ്റ് ചെയ്തു. ഇതില്‍ ആറുപേര്‍ ഭരണ പക്ഷത്തുനിന്നും നാല് പേര്‍ പ്രതിപക്ഷത്തുനിന്നുമാണ്. കുടുംബശ്രീ സി.ഇമാരുടെ വേതനം വര്‍ധിപ്പിക്കാന്‍ നടപടി ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്‍െറ നഗരസഭാ തല സ്ക്രീനിങ് മത്സരങ്ങളുടെ ചെലവിലേക്കായി 60,000 രൂപ അനുവദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.