നെല്‍കൃഷിക്കും പച്ചക്കറി കൃഷിക്കും ജില്ലാ പഞ്ചായത്ത് സഹായം

മലപ്പുറം: നെല്‍-പച്ചക്കറി കൃഷികള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ജില്ലാ പഞ്ചായത്ത് തയാറാക്കിയ പദ്ധതിക്ക് അനുമതി. നെല്‍കൃഷിക്കായി 88 ലക്ഷം രൂപയും പട്ടികജാതി കുടുംബങ്ങള്‍ നടത്തുന്ന പച്ചക്കറി കൃഷി പ്രോത്സാഹനത്തിനായി 10 ലക്ഷം രൂപയും അനുവദിക്കും. വനിതാ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന പച്ചക്കറി കൃഷിക്ക് 15 ലക്ഷം രൂപയാണ് പദ്ധതിയില്‍ വകയിരുത്തിയത്. പച്ചക്കറി കൃഷി നടത്തുന്ന കുടുംബശ്രീ ഗ്രൂപ്പുകളെയാണ് പരിഗണിക്കുക. നെല്‍കൃഷി ചെലവ് ഹെക്റ്ററിന് 1,500 രൂപയും പട്ടികജാതി വനിതകള്‍ നടത്തുന്ന പച്ചക്കറി കൃഷിക്ക് ഹെക്റ്ററിന്ന് 33,333 രൂപയും ജനറല്‍ വിഭാഗം വനിതകള്‍ നടത്തുന്ന പച്ചക്കറി കൃഷിക്ക് ഹെക്റ്ററിന് 8,333 രൂപയുമാണ് സഹായധനം. അപേക്ഷ സ്വീകരിക്കുന്നതും പരിശോധന നടത്തുന്നതും ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കൃഷി ഭവനുകളാണ്. നവംബര്‍ 15ന് മുമ്പ് അപേക്ഷകള്‍ കൃഷിഭവനില്‍ സമര്‍പ്പിക്കണം. ജൈവകൃഷി നടത്തുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.