ജില്ലാ സഹകരണ ബാങ്കില്‍ ചട്ടം ലംഘിച്ച് നിയമനങ്ങള്‍

മലപ്പുറം: ജില്ലാ സഹകരണ ബാങ്കില്‍ ചട്ടം ലംഘിച്ചുള്ള നിയമനങ്ങളും സ്ഥാനക്കയറ്റവും തകൃതി. ജില്ലാ സഹകരണസംഘം ജനറല്‍ ജോയന്‍റ് രജിസ്ട്രാര്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര ചട്ടലംഘനം കണ്ടത്തെിയത്. ജില്ലാ സഹകരണ ബാങ്ക് റിക്രൂട്ട്മെന്‍റ് റൂള്‍, കേരള സഹകരണ സംഘം നിയമത്തിലെ ചട്ടം 187 എന്നിവ ലംഘിച്ച് 24 പാര്‍ട്ട്ടൈം സ്വീപ്പര്‍മാര്‍ക്കാണ് പ്യൂണ്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത്. ഇതുവഴി 24 പുതിയ പാര്‍ട്ട്ടൈം സ്വീപ്പര്‍ തസ്തികകള്‍ കൃത്രിമമായി സൃഷ്ടിച്ചുവെന്നും രജിസ്ട്രാര്‍ കണ്ടത്തെി. പ്യൂണ്‍/വാച്ച്മാന്‍ റാങ്ക് ഹോള്‍ഡേഴ്സ് ഫോറം ഭാരവാഹികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് രജിസ്ട്രാര്‍ പരിശോധന നടത്തിയത്. നിയമനങ്ങളും സ്ഥാനക്കയറ്റവും ചട്ടവിരുദ്ധമാണെന്ന് രജിസ്ട്രാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2014ലെ ഹൈകോടതി നിര്‍ദേശവും പാലിക്കാതെയാണ് ജോലിക്കയറ്റമെന്ന് രജിസ്ട്രാര്‍ പരാതിക്കാര്‍ക്ക് നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടി. പത്ത് പ്യൂണുമാരുടെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അന്ന് ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതടക്കം കൂട്ടിച്ചേര്‍ത്താണ് 25 പേരുടെ ഒഴിവുകളുണ്ടെന്ന് കാണിച്ച് പത്രപരസ്യം നല്‍കി പാര്‍ട്ട്ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ഏതാനും പേര്‍ക്ക് ബാങ്ക് നിയമനം നല്‍കിയത്. പരാതിയെ തുടര്‍ന്ന് നിയമന നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ബാങ്ക് അധികൃതര്‍ക്ക് രജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ളെന്ന് ബോധിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് സമയം നല്‍കിയിരുന്നു. ഇതുപ്രകാരം കഴിഞ്ഞ ജൂലൈയില്‍ ബാങ്ക് ജനറല്‍ മാനേജര്‍ രജിസ്ട്രാര്‍ക്ക് മുമ്പാകെ ഹാജരായി പി.എസ്.സി മുഖാന്തിരം ഇതുവരെ എട്ട് നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്ന് അറിയിച്ചു. പി.എസ്.സിയില്‍ അറിയിച്ച പത്ത് ഒഴിവുള്‍പ്പെടെ 15 സ്ഥിരം തസ്തികയും പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ശാഖകളില്‍ തസ്തികാനുമതിക്കായി കാത്തിരിക്കുന്ന എട്ടും ജെ.ഡി.സി ട്രെയിനിങ്ങിന് പോയതിനെ തുടര്‍ന്നുണ്ടായ ഒരു ഒഴിവും അടക്കമാണ് 24 തസ്തികയായതെന്ന് ജി.എം അറിയിച്ചിരുന്നു. അതേസമയം, 53 പ്യൂണ്‍ തസ്തികകളാണ് ജില്ലാ സഹകരണബാങ്കിന് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഒഴിവുള്ള 15 തസ്തികകളില്‍ പത്തും ഹൈകോടതി നിര്‍ദേശപ്രകാരം പി.എസ്.സിയില്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്തതാണ്. ബാക്കി അഞ്ച് തസ്തികകളാണ് യഥാര്‍ഥത്തില്‍ ഒഴിവുള്ളവ. എന്നാല്‍, പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തവ വീണ്ടും ഒഴിവായി കാണിച്ചത് ചട്ടവിരുദ്ധമാണ്. അതേസമയം, ജില്ലാ സഹകരണ ബാങ്കുകളിലെ പ്രതീക്ഷിത ഒഴിവുകളടക്കം എല്ലാം സെപ്റ്റംബര്‍ 30നകം പി.എസ്.സിയെ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടും പാലക്കാട് ഒഴികെയുള്ള ജില്ലാ സഹകരണബാങ്കുകള്‍ ഇക്കാര്യം പ്രാവര്‍ത്തികമാക്കിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.