വണ്ടൂര്‍: സര്‍ക്കസ് കാര്‍ണിവലിന് അനുമതി നിഷേധിച്ചത് കാരണം വണ്ടൂരിലത്തെിയ കലാകാരന്മാര്‍ക്ക് കണ്ണീരോടെ മടക്കം. കാര്‍ണിവലിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടും കാരണങ്ങളില്ലാതെ അനുമതി നിഷേധിച്ച പഞ്ചായത്തധികൃതരുടെ കനിവിനായി ദിവസങ്ങളോളം കാത്തിരുന്നെങ്കിലും ഉദ്യോഗസ്ഥന്‍െറ പിടിവാശി മൂലം അനുമതി ലഭിച്ചില്ളെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ചത് നല്‍കാത്തതാണ് സെക്രട്ടറി അനുമതി നിഷേധിക്കാന്‍ കാരണമായത്. ഒക്ടോബര്‍ രണ്ടിന് തുടങ്ങാനിരുന്ന പരിപാടിക്കായി സെപ്റ്റംബര്‍ 23നാണ് കാര്‍ണിവല്‍ കമ്മിറ്റി അനുമതിക്കുള്ള അപേക്ഷ നല്‍കിയത്. പൊലീസ്, അഗ്നിശമന വിഭാഗം, ഹെല്‍ത്ത് തുടങ്ങി പി.പി.ആര്‍ ആക്ടില്‍ നിര്‍ദേശിച്ച എല്ലാ എന്‍.ഒ.സികളും ഹാജരാക്കിയാണ് അപേക്ഷ നല്‍കിയതെങ്കിലും നിര്‍മാണ പ്രവൃത്തിയുടെ അവസാന ഘട്ടത്തില്‍ സെക്രട്ടറി സ്റ്റോപ് മെമ്മോ നല്‍കുകയായിരുന്നു. കാരണമന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാതെ കാര്യങ്ങള്‍ അനന്തമായി നീട്ടി കൊണ്ടുപോയി. ഇതോടെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ അറുപതോളം കാലാകാരന്മാരടങ്ങിയ കാര്‍ണിവല്‍ സംഘം ദുരിതത്തിലായതായി ഭാരവാഹികള്‍ പറഞ്ഞു. പ്രദര്‍ശനം നടക്കാത്തത് മൂലം ദിവസവും പതിനായിരക്കണക്കിനു രൂപയുടെ നഷ്ടമാണ് കാര്‍ണിവല്‍ സംഘത്തിന് ഉണ്ടായത്. എന്ന് അനുമതി നല്‍കുമെന്ന ചോദ്യത്തിന് പോലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇക്കാരണത്താല്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായ സര്‍ക്കസ് കൂടാരം പൊളിച്ചുനീക്കുകയാണെന്നും 35 വര്‍ഷത്തിനിടയിലെ തങ്ങളുടെ കലാ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ഗനൈസര്‍ സ്റ്റീഫന്‍ തോമസ്, മാനേജര്‍ കെ. മുഹമ്മദ് അലി, സി. അലി, കുമ്മാളി ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.