നടുറോഡില്‍ യുവാവിനെ എസ്.ഐ മര്‍ദിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍

നിലമ്പൂര്‍: എസ്.ഐയുടെ മര്‍ദനമേറ്റ മിനി ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിക്കടവ് മരുത ചക്കപ്പാടം പള്ളിഅയത്ത് ലിജു(28)വിനെയാണ് വഴിക്കടവ് എസ്.ഐ ഹരികൃഷ്ണന്‍ മര്‍ദിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പഞ്ചായത്ത് അങ്ങാടിയിലെ കടയില്‍ പലചരക്ക് സാധനങ്ങള്‍ ഇറക്കിയ ശേഷം മടങ്ങുന്നതിനിടെ എസ്.ഐ വാഹനത്തിന് കൈ കാണിച്ചു. എവിടെ പോയിയെന്ന എസ്.ഐയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ളെന്ന് പറഞ്ഞ് യുവാവിന്‍െറ മുഖത്ത് മാറിമാറി അടിക്കുകയായിരുന്നുവെന്നാണ് പരാതി. കണ്ടുനിന്നവര്‍ എസ്.ഐയെ ഈ സമയം ചോദ്യം ചെയ്യുകയും ചെയ്തു. മര്‍ദനമേറ്റ യുവാവിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായത്തെി. നിലമ്പൂര്‍ സി.ഐ ദേവസ്യ, എടക്കര എസ്.ഐ സുനില്‍ പുളിക്കല്‍, പോത്തുകല്‍ എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തത്തെി. പരാതിയില്‍ നടപടിയെടുക്കാമെന്ന ഉറപ്പിലാണ് നാട്ടുകാര്‍ സ്റ്റേഷന്‍ പരിസരത്തുനിന്നും പിരിഞ്ഞുപോയത്. എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ രാത്രി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. വഴിക്കടവ് എസ്.ഐയെകുറിച്ച് നാട്ടുകാര്‍ക്ക് വ്യാപക പരാതിയാണുള്ളത്. കഴിഞ്ഞ ദിവസം എസ്.ഐ മര്‍ദിച്ചെന്നാരോപിച്ച് മൂന്ന് യുവാക്കളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.