വേഗപ്പൂട്ട് പ്രവര്‍ത്തിക്കാത്ത കെ.എസ്.ആര്‍.ടി.സി ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി

കുറ്റിപ്പുറം: മോട്ടോര്‍ വാഹന വകുപ്പ് മൊബൈല്‍ എന്‍ഫോഴ്സമെന്‍റ് ദേശീയപാതയില്‍ നടത്തിയ പരിശോധനയില്‍ വേഗപ്പൂട്ട് പ്രവര്‍ത്തിക്കാത്ത കെ.എസ്.ആര്‍.ടി.സി ബസ് പിടികൂടി. കുറ്റിപ്പുറം, വളാഞ്ചേരി, കോട്ടക്കല്‍, എടപ്പാള്‍ എന്നിവിടങ്ങളില്‍ മൂന്ന് വിഭാഗമായി നടത്തിയ പരിശോധനയില്‍ 35ഓളം കേസുകളിലായി കാല്‍ ലക്ഷം രൂപ പിഴ ഈടാക്കി. നികുതി അടക്കാത്ത സ്വകാര്യ ബസ് പിടികൂടി കുറ്റിപ്പുറം പൊലീസിലേല്‍പ്പിച്ചു. വേഗപ്പൂട്ട് ഊരിമാറ്റിയ ബസുകള്‍, സൈഡ് മിറര്‍ ഊരിമാറ്റിയ ബൈക്കുകള്‍, അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ എന്നിവയും പിടികൂടി. തൃശൂര്‍ മൊബൈല്‍ എന്‍ഫോഴ്സമെന്‍റ് ആര്‍.ടി.ഒ എം.പി അജിത്തിന് കീഴില്‍ എം.വി.ഐമാരായ എം.പി സുബൈര്‍, സി.ആര്‍. വിനോദ്, എ.എം.വി.ഐ മാരായ മുഹമ്മദ് ഷഫീഖ്, രൂപേഷ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.