പുതിയ ഷെഡ്യൂള്‍ നാളെ മുതല്‍; കെ.എസ്.ആര്‍.ടി.സി ഗ്രാമീണ സര്‍വിസുകള്‍ നിര്‍ത്തി

പെരിന്തല്‍മണ്ണ: കെ.എസ്.ആര്‍.ടി.സി പുതിയ ഷെഡ്യൂള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കാനിരിക്കേ ഗ്രാമീണ സര്‍വിസുകള്‍ നിര്‍ത്തലാക്കി. ജനപ്രിയ സര്‍വിസുകളായിരുന്ന പെരിന്തല്‍മണ്ണ-മേല്‍കുളങ്ങര, പെരിന്തല്‍മണ്ണ-ഏലംകുളം-മുതുകുര്‍ശ്ശി റൂട്ടുകളിലെ സര്‍വിസുകള്‍ക്കാണ് പുതിയ ഷെഡ്യൂളില്‍ ഇടമില്ലാത്തത്. മൂന്ന് വര്‍ഷം മുമ്പ് നാടിനെ നടുക്കിയ തേലക്കാട് അപകടത്തെ തുടര്‍ന്നാണ് മുതുകുര്‍ശ്ശി-മേല്‍കുളങ്ങര-അലനല്ലൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിച്ചത്. ആറുമാസം കൂടുമ്പോള്‍ മാറിവരുന്ന ഷെഡ്യൂളില്‍ ജീവനക്കാര്‍ കഴിഞ്ഞ മാസാവസാനം ഒപ്പു വെച്ചിരുന്നു. ജനസാന്ദ്രത കൂടിയ പ്രദേശമായ മേല്‍കുളങ്ങരയിലേക്ക് പത്ത് സര്‍വിസുകളാണ് അപകടത്തില്‍പെട്ട ബസ് നടത്തിയിരുന്നത്. റോഡു പണിയുടെ പേരില്‍ നിര്‍ത്തിവെച്ച സര്‍വിസ് പിന്നീട് പുനരാരംഭിച്ചില്ല. എട്ടുമീറ്റര്‍ വീതിയില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി ടാര്‍ ചെയ്തു. മേല്‍കുളങ്ങരയിലേക്ക് ദിനംപ്രതി മൂന്ന് സര്‍വിസ് എങ്കിലും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.