മലപ്പുറം നഗരസഭ മാലിന്യ സംസ്കരണ കാമ്പയിന്‍ ഊര്‍ജിതമാക്കുന്നു

മലപ്പുറം: മാലിന്യ സംസ്കരണ കാമ്പയിന്‍ ഊര്‍ജിതമാക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. ഇപ്പോള്‍ പല വാര്‍ഡുകളും സ്വന്തം നിലക്കുതന്നെ മികച്ച രീതിയില്‍ മാലിന്യം ശേഖരിക്കുന്നുണ്ട്. നവംബര്‍ ഒന്നിന് നഗരസഭാ തലത്തില്‍ അജൈവ മാലിന്യ ശേഖരണ കാമ്പയിന്‍ സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തത്തെുടര്‍ന്നാണ് മാലിന്യ സംസ്കരണം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്. ശേഖരിച്ച മാലിന്യം മുഴുവന്‍ കാരാത്തോട്ടെ സംസ്കരണ പ്ളാന്‍റിലേക്ക് കൊണ്ടുപോവുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. നിലവില്‍ പരിധിയില്‍ കവിഞ്ഞ മാലിന്യം അവിടെയുണ്ട്. മാലിന്യം കരാര്‍ അടിസ്ഥാനത്തില്‍ കൊണ്ടുപോവാന്‍ ക്ളീന്‍ കേരള ഉള്‍പ്പെടെയുള്ളവയെ സമീപിക്കും. അജൈവ മാലിന്യം ഒഴിച്ചുള്ളവ വീടുകളില്‍തന്നെ സംസ്കരിക്കണമെന്ന് ബോധവത്കരണം നടത്തും. പാതയോരത്ത് മാലിന്യംതള്ളുന്ന പ്രവണത കൂടുകയാണ്. ഇത് തെരുവുനായ് ശല്യവും രോഗഭീഷണിയും ഉണ്ടാക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു. വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ദ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.