പൊന്നാനി: മലയാളത്തിന്‍െറ എക്കാലത്തെയും പ്രിയപ്പെട്ട സംഗീത സംവിധായകന്‍ എം.എസ്. ബാബുരാജിന്‍െറ ജ്വലിക്കുന്ന ഓര്‍മകളുമായി പൊന്നാനിയില്‍ ഒരാള്‍. ബാബുരാജിന്‍െറ അനശ്വരഗാനങ്ങള്‍ക്ക് തബലയില്‍ മാന്ത്രിക താളംതീര്‍ത്ത ആര്‍.വി. ഇബ്രാഹീം കുട്ടിയാണ് അമൂല്യങ്ങളായ ഈണങ്ങള്‍ സൃഷ്ടിച്ച അതുല്യ പ്രതിഭയുടെ ഓര്‍മകളുമായി ജീവിക്കുന്നത്. രാമനാട്ടുകരക്കടുത്തെ തുറക്കലില്‍ കല്യാണ വീട്ടിലെ ഗാനമേളക്കിടെയാണ് ബാബുരാജ് ആര്‍.വി. ഇബ്രാഹീം കുട്ടിയെ കണ്ടത്തെുന്നത്. ഇബ്രാഹീം കുട്ടിയുടെ തബലകള്‍ ബാബുരാജിന്‍െറ ഓര്‍മകളുംപേറി ഇപ്പോള്‍ മൗനിയായിരിക്കുന്നു. ശാരീരിക അവശതകളും വാടകവീടും മാത്രമാണ് പില്‍കാലത്ത് പൊന്നാനിയിലെ കല്യാണരാവുകള്‍ സംഗീതംകൊണ്ട് നിറച്ച ഇബ്രാഹീം കുട്ടിയുടെ ആകെ സമ്പാദ്യം. പൊന്നാനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മ സഹൃദയ സൗഹൃദ സംഘം ഇബ്രാഹീം കുട്ടിയെ ആദരിക്കാനായി ശനിയാഴ്ച എ.വി. ഹൈസ്കൂളില്‍ സ്നേഹാദരം എന്ന സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചിട്ടുണ്ട്. എം.എസ്. ബാബുരാജ് അനുസ്മരണ ഗാനാഞ്ജലിയില്‍ എടപ്പാള്‍ വിശ്വന്‍ ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തും. കോട്ടക്കല്‍ ഖയാല്‍ ട്രൂപ്പിന്‍െറ നേതൃത്വത്തില്‍ ‘പ്രണയാതുരം’ എന്ന സംഗീത സായാഹ്നവും ഒരുക്കിയിട്ടുണ്ടെന്ന് നാസര്‍ കമ്മാലിക്ക, ജംഷീദ് ഗസാലി, എ.എസ്. ശ്രീകുമാര്‍, ഷാജി പുഞ്ചിരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.