മലപ്പുറം: മാപ്പിളകലകളുടെ സന്ദേശം അതിരറ്റ മാനവികതയാണെന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍. ദേശീയ മാപ്പിളകലാ സമിതി, മലപ്പുറം പ്രിയദര്‍ശിനി കോളജില്‍ സംഘടിപ്പിച്ച ദ്വിദിന മാപ്പിളകലാ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ മാപ്പിളകല സമിതി സംസ്ഥാന ചെയര്‍മാന്‍ എ.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. മാപ്പിളകല സാഹിത്യത്തിനും സംഗീതത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് വി.എം. കുട്ടി, ബാലകൃഷ്ണന്‍ വള്ളിക്കുന്ന് എന്നിവരെ വൈസ് ചാന്‍സലര്‍ ആദരിച്ചു. പ്രിയദര്‍ശിനി കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എം. ശാന്തകുമാര്‍ വൈസ്ചാന്‍സലര്‍ക്ക് ഉപഹാരം നല്‍കി. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക സെക്രട്ടറി റസാഖ് പായമ്പ്രോട്ട്, ഒ.എം. കരുവാരകുണ്ട്, സമദ് മങ്കട, യോഗ്യന്‍ ഹംസ, വീക്ഷണം മുഹമ്മദ്, ഫസല്‍ കൊടുവള്ളി, സീതി കെ. വയലാര്‍, പി.സി. വേലായുധന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു. ഇശല്‍ വിരുന്ന് കെ.വി. അബൂട്ടി ഉദ്ഘാടനം ചെയ്തു. കാനേഷ് പൂനൂര്‍, അബ്ദുല്ല മാഷ് കരുവാരകുണ്ട് എന്നിവര്‍ സംസാരിച്ചു. ‘മാപ്പിളകലകളുടെ സൗന്ദര്യം’ വിഷയത്തിലുള്ള ക്ളാസിന് ഫൈസല്‍ എളേറ്റില്‍ നേതൃത്വം നല്‍കി. മാപ്പിളകലകളെക്കുറിച്ചുള്ള പഠനക്ളാസ് ശനിയാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.