തിരൂര്‍: ജോലിക്ക് പോകാന്‍ ബസ്സ്റ്റാന്‍ഡിലത്തെിയ തമിഴ് യുവതിയുടെ കഴുത്തറുത്ത കേസിന് നാല് മാസമായിട്ടും തുമ്പായില്ല. പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റിന് പൊലീസ് നടപടിയെടുക്കുന്നില്ളെ്ളന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ജൂലൈ നാലിന് പുലര്‍ച്ചെ തിരൂര്‍ ബസ്സ്റ്റാന്‍ഡില്‍ സേലം കടലൂര്‍ മാനിമാട് പഴനിയമ്മാള്‍ (40) ആയിരുന്നു ആക്രമണത്തിനിരയായത്. ഇവരെ ആക്രമിച്ച പ്രതിയെ അടുത്ത ദിവസം തന്നെ പൊലീസ് തിരിച്ചറിയുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇയാള്‍ നിരന്തരം തിരൂര്‍ മേഖലയിലുള്ളവരുമായി ബന്ധപ്പെടുന്നുണ്ട്. തമിഴ്നാട്ടിലാണെന്നാണ് വിളിക്കുന്നവരെ അറിയിച്ചിട്ടുള്ളത്. നിരന്തരം ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടും ആ നിലക്ക് അന്വേഷണം നടക്കാത്തതിനാലാണ് പ്രതി പിടിയിലാകാത്തതെന്ന് ചൂണ്ടിക്കാട്ടുന്നു. പഴനിയമ്മാള്‍ 15 ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ട ശേഷം ഇവര്‍ നാട്ടിലേക്ക് മടങ്ങി. പച്ചക്കറി അരിയുന്ന കത്തികൊണ്ടായിരുന്നു ഇവരെ ആക്രമിച്ചത്. യുവാവ് പഴനിയമ്മാളിന് അടുത്തത്തെുകയും പെട്ടെന്ന് പ്രകോപിതനായി കത്തിയെടുത്ത് ആക്രമണം നടത്തുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. തിരൂര്‍ കാക്കടവില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് തിരൂര്‍ മേഖലയില്‍ നിര്‍മാണത്തൊഴിലാളിയായി കഴിയുന്നതിനിടെയാണ് യുവതി ആക്രമണത്തിനിരയായത്. ജോലിക്ക് പോകാന്‍ പുലര്‍ച്ചെ ബസ്സ്റ്റാന്‍ഡിലത്തെിയപ്പോഴാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.