മത്സ്യത്തൊഴിലാളികള്‍ക്ക് കൂനിന്‍മേല്‍ കുരുപോലെ കളര്‍കോഡ്

പൊന്നാനി: മത്സ്യക്ഷാമം നേരിട്ട് പൊറുതിമുട്ടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കൂനിന്‍മേല്‍ കുരുപോലെ കളര്‍കോഡ്. മത്സ്യബന്ധന ബോട്ടുകളുടെ കളര്‍കോഡിങ് നടപ്പാക്കാത്തവര്‍ക്ക് പിഴ ഈടാക്കാന്‍ ഒരുങ്ങുകയാണ് ഫിഷറീസ് വകുപ്പ്. മത്സ്യബന്ധനത്തിനിറങ്ങുന്ന ബോട്ടുകളെ എളുപ്പം തിരിച്ചറിയാനാണ് സര്‍ക്കാര്‍ കളര്‍കോഡ് നടപ്പാക്കുന്നത്. കേന്ദ്ര സര്‍ക്കാറാണ് ഓരോ സംസ്ഥാനത്തെയും ബോട്ടുകള്‍ക്ക് വ്യത്യസ്ത നിറത്തിലുള്ള കളര്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. കേരളത്തില്‍ ബോട്ടുകള്‍ക്ക് ഇളം നീലയും വെള്ളയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഒക്ടോബര്‍ 30നകം കോഡിങ് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ട്രോളിങ് നിരോധത്തിന് ശേഷം കടലിലിറങ്ങിയവര്‍ക്ക് കാര്യമായ മത്സ്യം ലഭിക്കാത്ത സാഹചര്യത്തില്‍ കളര്‍കോഡിന് വന്‍ തുക ചെലവഴിക്കാന്‍ പ്രയാസം നേരിടുകയാണ് മത്സ്യത്തൊഴിലാളികള്‍. പൊന്നാനിയില്‍ 153 മത്സ്യബന്ധന ബോട്ടുകളില്‍ 12 എണ്ണം ഇനിയും കളര്‍കോഡ് പൂര്‍ത്തീകരിച്ചിട്ടില്ളെന്ന് ഫിഷറീസ് ഡി.ഡി അറിയിച്ചു. കളര്‍ കോഡിങ് നടപ്പാക്കാത്തവരില്‍നിന്ന് 25,000 രൂപ ഈടാക്കാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.