മുന്‍ ഭരണസമിതിക്കെതിരെ കുറ്റപത്രമായി ഓഡിറ്റ് റിപ്പോര്‍ട്ട്

മലപ്പുറം: നഗരസഭയുടെ മുന്‍ ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട്. സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടറില്‍നിന്ന് ലഭിച്ച 2013-14, 2014-15 വര്‍ഷങ്ങളിലെ റിപ്പോര്‍ട്ട് വ്യാഴാഴ്ചത്തെ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചു. നികുതി പിരിവിലെയും വരവ്-ചെലവ് കണക്കിലെയും അപാകതകള്‍ ഇത് തുറന്നുകാട്ടുന്നുണ്ട്. മുന്‍ ഭരണസമിതിയുടെ പിടിപ്പുകേടാണ് വ്യക്തമാവുന്നതെന്ന പ്രതിപക്ഷ ആരോപണം വാക്കുതര്‍ക്കത്തിനിടയാക്കി. വാര്‍ഷിക കണക്കിലെ ഏറ്റക്കുറച്ചിലുകള്‍, കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയതിലെ പാകപ്പിഴകള്‍, നികുതി പിരിവിലെ പാളിച്ചകള്‍ മുതലായവ റിപ്പോര്‍ട്ട് അക്കമിട്ട് നിരത്തുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ നഗരസഭയുടെ ആസ്തി പണയപ്പെടുത്തിയെന്നും നികുതി വെട്ടിക്കുറച്ചെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രവര്‍ത്തനം നിലച്ച കോട്ടക്കുന്ന് അമ്യൂസ്മെന്‍റ് പാര്‍ക്കിന് വൈദ്യുതി നിരക്ക് ഇനത്തില്‍ ലക്ഷങ്ങളാണ് അടച്ചത്. നഗരസഭയുമായി കൂടിയാലോചിക്കാതെയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോട്ടക്കുന്നില്‍ പദ്ധതികള്‍ നടപ്പാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപാകതകള്‍ പരിഹരിക്കുമെന്ന് ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.