ഓര്‍മകളില്‍ സിത്താര; വിതുമ്പലായി വിദ്യാലയമുറ്റം

മലപ്പുറം: കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നാലുമണിവരെ മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുറ്റത്ത് സിത്താര പവര്‍വിന്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച ചേര്‍ന്ന അസംബ്ളിയില്‍ അവളുണ്ടായില്ല. സിത്താര ഓടിക്കളിച്ച സ്കൂള്‍മുറ്റവും വരാന്തയും ക്ളാസ് മുറികളുമെല്ലാം തിങ്കളാഴ്ച ആ ഓര്‍മകളില്‍ നിശ്ശബ്ദമായി. തിങ്കളാഴ്ചയും വിദ്യാര്‍ഥികളും അധ്യാപകരും സ്കൂളിലത്തെിയെങ്കിലും വെള്ളിയാഴ്ചയിലെ അപകടത്തിന്‍െറ ഭീതി ഒരാളിലും വിട്ടൊഴിഞ്ഞിരുന്നില്ല. സിത്താര പര്‍വീന്‍ പഠിച്ചിരുന്ന ഒമ്പത് ജി ക്ളാസില്‍ നിറകണ്ണുകളോടെയാണ് സഹപാഠികള്‍ ഇരുന്നത്. സഹപാഠിയുടെ നഷ്ടം പലരിലും കരച്ചിലായി പുറത്തേക്കൊഴുകി. സ്കൂളില്‍ ആകമാനം അത് ദു$ഖവും മൂകതയും തീര്‍ത്തു. സ്കൂള്‍ ഗേറ്റിന് സമീപം ദുരന്തത്തിന്‍െറ ഓര്‍മ പേറിനില്‍ക്കുന്ന ചീനിമരവും ബസുകളും ഭീതിയോടെയാണ് വിദ്യാര്‍ഥികളും അധ്യാപകരും നോക്കിയത്. തിങ്കളാഴ്ച 12 മണിയോടെ സ്കൂള്‍ വിട്ടു. രാവിലെ മുഴുവന്‍ ക്ളാസുകളിലും അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക കൗണ്‍സലിങ് നടത്തി. ഒമ്പത് ജി ക്ളാസില്‍ പലതവണ അധ്യാപകര്‍ കയറിയിറങ്ങി ആശ്വാസം ചൊരിഞ്ഞു. പി.ടി.എ എക്സിക്യുട്ടീവ്, സ്റ്റാഫ് കൗണ്‍സില്‍ യോഗങ്ങള്‍ ചേര്‍ന്ന് അപകടം വിലയിരുത്തി. അനുശോചന യോഗത്തില്‍ നഗരസഭാധ്യക്ഷ സി.എച്ച്. ജമീല, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, കൗണ്‍സിലര്‍ വത്സലകുമാരി, പ്രിന്‍സിപ്പല്‍ മനോജ്കുമാര്‍, പ്രധാനാധ്യാപിക കെ. ശശിപ്രഭ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സഫറുല്ല, എസ്.എസ്.എ ജില്ലാ ഓഫിസര്‍ ശിവദാസന്‍, പി.ടി.എ പ്രസിഡന്‍റ് മുഹമ്മദാലി, സ്റ്റാഫ് സെക്രട്ടറി ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.