എടക്കര: ജീവിതപ്രാരാബ്ധം തീര്‍ക്കാന്‍ സൗദിയിലത്തെി ദുരിതത്തിലായ മക്കളെയോര്‍ത്ത് കണ്ണീര്‍ വാര്‍ക്കുകയാണ് എടക്കരയിലെ രണ്ട് അമ്മമാര്‍. വഴിക്കടവ് തണ്ണിക്കടവ് പാതിരിപ്പാറയിലെ മേലേവീട്ടില്‍ മുകുന്ദന്‍െറയും എടക്കര പാലേമാട് കോളനിയിലെ വിജയന്‍െറയും കുടുംബങ്ങളാണ് തൊഴില്‍ തട്ടിപ്പിനിരയായി മണലാരണ്യത്തില്‍ ദുരിതജീവിതം തള്ളിനീക്കുന്ന മക്കളെയോര്‍ത്ത് നെടുവീര്‍പ്പിടുന്നത്. മുകുന്ദന്‍-സുരേഷ്കുമാരി ദമ്പതികളുടെ മകന്‍ ധനേഷ് (25), വിജയന്‍-തങ്കു ദമ്പതികളുടെ മകന്‍ മണികണ്ഠന്‍ (22) എന്നിവരാണ് ഫെബ്രുവരി 14ന് ജീവിതം കരുപ്പിടിപ്പിക്കാന്‍ സൗദിയിലേക്ക് വിമാനം കയറിയത്. റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ മരുഭൂമിയില്‍ ക്രഷര്‍ കമ്പനിയിലേക്ക് മെക്കാനിക് തസ്തികയിലേക്ക് 2000 റിയാല്‍ ശമ്പളം നല്‍കാമെന്ന ഉറപ്പിലാണ് ധനേഷ് യാത്ര തിരിച്ചത്. ഇതേ കമ്പനിയില്‍ ഇന്‍ഡസ്ട്രിയല്‍ ജോലിക്കായാണ് മണികണ്ഠന്‍ പോയത്. ആലപ്പുഴ സ്വദേശികളായ ജോസഫ്, തോമസ് ട്യൂബിന്‍ എന്നിവരും ഡ്രൈവര്‍ വിസയില്‍ ഇവിടെയത്തെി. എന്നാല്‍, ക്രഷര്‍ തുടങ്ങാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളാണിപ്പോള്‍ നടക്കുന്നത്. വിസയില്‍ പറഞ്ഞ ജോലിയൊന്നുമല്ല ഇവര്‍ക്ക് ലഭിച്ചത്. എട്ട് മാസമായിട്ടും ശമ്പളമോ ഭക്ഷണമോ നല്‍കാന്‍ തൊഴിലുടമ തയാറായിട്ടില്ല. കൂലി ചോദിക്കുമ്പോള്‍ ഒട്ടകത്തെ മേയ്ക്കാന്‍ മരുഭൂമിയിലേക്ക് അയക്കുമെന്ന ഭീഷണിയാണ് മറുപടി. മുഖ്യമന്ത്രി, എം.എല്‍.എ, പ്രവാസി സംഘടനകള്‍ എന്നിവര്‍ക്കെല്ലാം നിവേദനം നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ളെന്ന് രക്ഷിതാക്കള്‍ പറയുന്നു. യുവാക്കളെ കഴിഞ്ഞദിവസം സന്ദര്‍ശിച്ച സാമൂഹിക പ്രവര്‍ത്തകന്‍ കമാല്‍ കളമശ്ശേരി ഇവരുടെ മോചനത്തിനായി ശ്രമിക്കുന്നുണ്ടെന്ന് മുകുന്ദന്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.