കടുങ്ങപുരത്തിന് അഭിമാനമായി റിന്‍ഷിദ ഇന്തോനേഷ്യയിലേക്ക്

കൊളത്തൂര്‍: രാജ്യാന്തര ഇന്‍ഡോര്‍ ഹോക്കിയില്‍ ഇന്ത്യന്‍ കുപ്പായമണിയുന്ന കടുങ്ങപുരം സ്കൂളിന്‍െറ അഭിമാനതാരം റിന്‍ഷിദക്ക് ഉജ്ജ്വല യാത്രയയപ്പ്. ഇന്തോനേഷ്യയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 10 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. കേരളത്തല്‍നിന്നുള്ള ഏക അംഗമായ റിന്‍ഷിദ കടുങ്ങപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയാണ്. സംസ്ഥാന ഹോക്കി ചാമ്പ്യന്‍ഷിപ്പിലും ഡല്‍ഹിയില്‍ നടന്ന ഫ്ളോര്‍ബാള്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. നാസിക്കില്‍ നടന്ന ഇന്‍ഡോര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തിലൂടെയാണ് ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ ടീമിന്‍െറ പരിശീലനം ടീം കോച്ച് മുഹമ്മദ് ഷറഫുദ്ദീന്‍ റസ്വിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ മലപ്പുറം ജില്ലയിലാണ് നടക്കുന്നത്. ഒക്ടോബര്‍ ആറിന് ടീം ഇന്തോനേഷ്യയിലേക്ക് തിരിക്കും. ‘സല്യൂട്ട് അവര്‍ ഹീറോസ്’ എന്ന പേരില്‍ നടത്തിയ അനുമോദന സമ്മേളനം മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം കുരികേശ് മാത്യു ഉദ്ഘാടനം ചെയ്തു. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ജയറാം ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ടി.കെ. റഷീദലി, ബ്ളോക് പഞ്ചായത്തംഗം ശശി മേനോന്‍, വി. സജാദ് സാഹിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.