നവീകരണം: കോട്ടപ്പടി ബസ്സ്റ്റാന്‍ഡ് 21 മുതല്‍ അടച്ചിടും

മലപ്പുറം: കോട്ടപ്പടി ബസ്സ്റ്റാന്‍ഡ് നവീകരണത്തിനായി ഒക്ടോബര്‍ 21 മുതല്‍ അടച്ചിടും. നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന ട്രാഫിക് ക്രമീകരണ സമിതി യോഗത്തിലാണ് തീരുമാനം. ഇതത്തേുടര്‍ന്ന്, ഓള്‍ കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി ഒക്ടോബര്‍ അഞ്ച് മുതല്‍ ആരംഭിക്കാനിരുന്ന ബസ്സ്റ്റാന്‍ഡ് ബഹിഷ്കരണ സമരം പിന്‍വലിച്ചു. 20 വരെ നിലവിലെ സ്ഥിതി തുടരാനാണ് നഗരസഭ ബസുടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നവീകരണം കഴിഞ്ഞാല്‍ വീണ്ടും ബസുകള്‍ പ്രവേശിക്കും. ട്രാഫിക് പരിഷ്കരണത്തിലെ അശാസ്ത്രീയതയും സ്റ്റാന്‍ഡിന്‍െറ ശോച്യാവസ്ഥയും ചൂണ്ടിക്കാട്ടിയാണ് ബഹിഷ്കരണ സമരം പ്രഖ്യാപിച്ചത്. 21 മുതല്‍ ഒരു കാരണവശാലും സ്റ്റാന്‍ഡില്‍ പ്രവേശിക്കില്ളെന്ന് ബസുടമകള്‍ യോഗത്തെ അറിയിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷന് മുന്നിലെ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടും. ഇവിടത്തെ തൊണ്ടിവാഹനങ്ങള്‍ കാരാത്തോടോ ഹാജിയാര്‍ പള്ളിയിലോ നെച്ചിക്കുറ്റിയിലോ ഉള്ള നഗരസഭാ ഭൂമിയിലേക്ക് മാറ്റും. ഇക്കാര്യത്തില്‍ അടുത്ത ദിവസം ചേരുന്ന കൗണ്‍സില്‍ യോഗം തീരുമാനമെടുക്കുമെന്ന് സ്ഥിരംസമിതി അധ്യക്ഷന്‍ പി.എ. അബ്ദുല്‍ സലീം അറിയിച്ചു. ട്രാഫിക് ക്രമീകരണ സമിതി യോഗത്തില്‍ നഗരസഭാധ്യക്ഷ, സ്ഥിരംസമിതി അധ്യക്ഷന്‍, ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍, പൊലീസ്, ബസുടമകള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.