തിരൂര്‍: പാസഞ്ചര്‍ ട്രെയിനില്‍ പോകാനത്തെിയ യാത്രക്കാര്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറില്‍നിന്ന് എക്സ്പ്രസ് ട്രെയിനിന്‍െറ ടിക്കറ്റ് നല്‍കിയെന്ന് പരാതി. ഇതു ചോദ്യം ചെയ്ത യാത്രക്കാരെ പൊലീസിനെ ഉപയോഗിച്ച് അധികൃതര്‍ ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ തിരൂരില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് പോകാനത്തെിയ കുറ്റിപ്പുറം ബംഗ്ളാംകുന്ന് സ്വദേശി സന്തോഷിനും കൂട്ടുകാര്‍ക്കുമാണ് ഭുരനുഭവമുണ്ടായത്. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. പാസഞ്ചറില്‍ കുറ്റിപ്പുറത്തേക്ക് ഒരാള്‍ക്ക് 10ഉം എക്സ്പ്രസില്‍ 30ഉം രൂപയാണ് ചാര്‍ജ്. ടിക്കറ്റ് മാറി നല്‍കിയത് ശ്രദ്ധയില്‍പെടുത്തിയെങ്കിലും കൗണ്ടറിലെ ജീവനക്കാര്‍ കണക്കിലെടുത്തില്ല. അതോടെ യാത്രക്കാര്‍ ബഹളം വെച്ചു. റെയില്‍വേ പൊലീസിനെ വരുത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തിയാണ് അധികൃതര്‍ പ്രശ്നം ഒതുക്കിയത്. ഒടുവില്‍ എക്സ്പ്രസ് ടിക്കറ്റുമായി യാത്രക്കാര്‍ക്ക് യാത്ര ചെയ്യേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.