തിരൂര്‍: അനുവദിച്ച ഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ തിരൂര്‍ നഗരസഭക്ക് ലോക ബാങ്ക് പരിശോധനാ സംഘത്തിന്‍െറ ഫുള്‍ മാര്‍ക്ക്. 2011 മുതല്‍ നഗരസഭയില്‍ 28 പദ്ധതികള്‍ക്കായി അനുവദിച്ച മുഴുവന്‍ തുകയും ഉപയോഗപ്പെടുത്തിയതാണ് നഗരസഭക്ക് നേട്ടമായത്. പദ്ധതികളുടെ തുക പൂര്‍ണമായും സമയബന്ധിതമായി പൂര്‍ത്തിയാക്കിയത് കണക്കിലെടുത്ത് പുതുതായി 1.09 കോടി രൂപ അനുവദിച്ചാണ് പരിശോധക സംഘം മടങ്ങിയത്. നഗരസഭാ ബസ്സ്റ്റാന്‍ഡ് നവീകരണം, നഗരസഭാ ഓഫിസ് നവീകരണം തുടങ്ങിയവയാണ് ലോക ബാങ്ക് സഹായത്തോടെ നഗരസഭയില്‍ നടപ്പാക്കിയ പ്രധാന പദ്ധതികള്‍. 2011 മുതല്‍ നാലുവര്‍ഷമാണ് തിരൂരിന് ലോക ബാങ്ക് സഹായം ലഭിച്ചത്. പുതിയ സഹായം സേവന പ്രധാനവും ആസ്തി വികസനത്തിനുപയോഗപ്പെടുന്നതുമായ പദ്ധതികള്‍ക്ക് വിനിയോഗിക്കണമെന്ന് സംഘം നിര്‍ദേശിച്ചു. രാവിലെ തിരൂരിലത്തെിയ സംഘം നഗരസഭാധ്യക്ഷന്‍ അഡ്വ. എസ്. ഗിരീഷ്, ഉപാധ്യക്ഷ നാജിറ അശ്റഫ്, നഗരസഭാ സെക്രട്ടറി വി.ജെ. കുര്യന്‍, എന്‍ജിനീയര്‍ സജീന്ദ്രന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് കൗണ്‍സിലര്‍മാരുമായി ആശയ വിനിമയം നടത്തി. നഗരസഭയുടെ ആവശ്യങ്ങള്‍ കൗണ്‍സിലര്‍മാര്‍ സംഘത്തിന്‍െറ മുന്നില്‍ ഉന്നയിച്ചു. മാലിന്യ സംസ്കരണ പ്ളാന്‍റ് നവീകരണം, പൊതുശ്മശാനം നവീകരണം, സ്വപ്നനഗരി തുടങ്ങിയ പദ്ധതികള്‍ക്കാണ് നഗരസഭ അധിക സഹായം തേടിയത്. തുടര്‍ന്ന് ബസ്സ്റ്റാന്‍ഡിലെ പ്രവൃത്തികള്‍ പരിശോധിച്ചു. ആധുനിക രീതിയില്‍ സ്റ്റാന്‍ഡിനെ നവീകരിച്ചതില്‍ പ്രതിനിധികള്‍ സന്തോഷം പ്രകടിപ്പിച്ചു. ലോക ബാങ്ക് പ്രതിനിധികളായ ടാസ്ക് ടീം ലീഡര്‍ യുറി റെയ്, ജെന്‍ഡര്‍ സ്പെഷലിസ്റ്റ് ഹിസ്ക റെയ്സ്, സോഷ്യല്‍ സ്പെഷലിസ്റ്റ് വേദിക, സംസ്ഥാന പ്രോജക്ട് മാനേജ്മെന്‍റ് കേന്ദ്രത്തിലെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ഡോ. വി.പി. സുകുമാരന്‍, പരിസ്ഥിതി വിദഗ്ധ ഡോ. എം.എസ്. ബിന്ദു, മലപ്പുറം ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ ഇ. വിനോദ്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് തിരൂരിലത്തെിയത്. തുടര്‍ന്ന് തിരൂര്‍ തുഞ്ചന്‍പറമ്പും സംഘം സന്ദര്‍ശിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരുമായുള്ള കൂടിക്കാഴ്ചക്കിടെ തുഞ്ചന്‍പറമ്പിനെക്കുറിച്ച് അറിഞ്ഞ സംഘം പരിശോധനക്ക് ശേഷം തുഞ്ചന്‍പറമ്പ് കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.