എടക്കര: രണ്ട് പതിറ്റാണ്ട് മുമ്പ് ഖാദി ഗ്രാമവ്യവസായ വകുപ്പിന് കീഴില്‍ നിര്‍മിച്ച ഖാദി നൂല്‍ നൂല്‍പ്പ് കേന്ദ്രത്തിന് ശാപമോക്ഷമാകുന്നു. വഴിക്കടവ് മാമാങ്കരയില്‍ 1983ല്‍ നിര്‍മിച്ച നൂല്‍ നൂല്‍പ്പ് കേന്ദ്രമാണ് ബുധനാഴ്ച ഉദ്ഘാടനത്തിനൊരുങ്ങുന്നത്. 23 വര്‍ഷം മുമ്പ് കെട്ടിടം നിര്‍മിച്ച് അനുബന്ധ യന്ത്രസാമഗ്രികളും ഇറക്കി തൊഴിലാളികളെ കൂടിക്കാഴ്ചക്ക് വിധേയമാക്കിയ സ്ഥാപനം പിന്നീട് വിസ്മൃതിയിലാണ്ടുപോകുകയായിരുന്നു. 25 നൂല്‍ നൂല്‍പ്പ് യന്ത്രങ്ങളാണ് അന്നിറക്കിയത്. സ്ഥാപനം ആരംഭിക്കാത്തതിനത്തെുടര്‍ന്ന് യന്ത്രസാമഗ്രികള്‍ തുരുമ്പെടുത്ത് നശിച്ചു. പിന്നീട് അധികൃതര്‍ യന്ത്രങ്ങള്‍ മറ്റെവിടേക്കോ മാറ്റി. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ കെട്ടിടവും നാശോന്മുഖമായി. തൊഴിലാളികളുടെ ലഭ്യതക്കുറവാണ് സ്ഥാപനം ആരംഭിക്കാതിരുന്നതിന് പിന്നിലെന്ന് ഖാദി വ്യവസായ വകുപ്പ് അധികൃതര്‍ പറയുന്നു. ഇപ്പോള്‍ 20 തൊഴിലാളികളെ നിയമിക്കുന്നതിന് അഭിമുഖത്തിന് വിളിച്ചപ്പോള്‍ 225 പേരാണ് അപേക്ഷ നല്‍കിയത്. 20 മെഷീനുകളാണ് കേന്ദ്രത്തിലുള്ളത്. ബുധനാഴ്ച കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ നാട്ടുകാര്‍ ഏറെ ആഹ്ളാദത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.