കോട്ടകുന്നോളം ആവലാതികള്‍

ദുബൈ മോഡല്‍ പാര്‍ക്ക് ആക്കാന്‍ ലക്ഷ്യമിട്ട് അഞ്ചേകാല്‍ കോടിയുടെ വികസന പ്രവൃത്തികളാണ് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോട്ടക്കുന്നില്‍ പ്രഖ്യാപിച്ചത്. വര്‍ഷവും എത്തുന്ന പത്ത് ലക്ഷത്തോളം സന്ദര്‍ശകരില്‍ നിന്നായി രണ്ടേകാല്‍ കോടിയാണ് ഇവിടെനിന്ന് ഡി.ടി.പി.സിക്ക് ലഭിക്കുന്നത്. പാര്‍ക്കിങ്ങും പ്രവേശന ഫീസും മാത്രം ഒരുകോടി പത്ത് ലക്ഷം രൂപക്കാണ് കരാര്‍ നല്‍കിയത്. വാടകയിനത്തിലാണെങ്കില്‍ അരക്കോടി രൂപയാണ് വര്‍ഷവും ഇവിടെനിന്ന് പിരിഞ്ഞുകിട്ടുന്നത്. വരുമാനമിങ്ങനെ നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും കുന്നുകയറി ഉല്ലസിക്കാനത്തെുന്നവരുടെ ആവലാതികളും കൂടിക്കൊണ്ടിരിക്കുകയാണ്. മലപ്പുറം നഗരത്തില്‍നിന്ന് കോട്ടക്കുന്നിലേക്കുള്ള റോഡ് മുതല്‍ പരാതികളാണ് സന്ദര്‍ശകര്‍ക്ക്. നിരവധി പേരത്തെുമ്പോഴും റോഡിനിരുവശവുമുള്ള കാടുകള്‍ നേരാവണ്ണം വെട്ടിത്തെളിച്ചിട്ടില്ല. അതിനാല്‍തന്നെ ഇഴജന്തുക്കളുടെ ശല്യം റോഡിലും പാര്‍ക്കിലും രൂക്ഷമാണ്. പലയിടത്തും കുഴി രൂപപ്പെട്ട് റോഡ് നാശത്തിന്‍െറ വക്കിലുമാണ്. റോഡ് നഗരസഭയുടെ കൈവശമാണെങ്കിലും പ്രധാന പാര്‍ക്കിലേക്കുള്ള പാതയെന്ന പരിഗണന നല്‍കി ഇത് ടാര്‍ ചെയ്ത് ലൈനിടാവുന്നതേയുള്ളു. ഫീസ് വാങ്ങി കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും റോഡിനിരുവശവും സൗകര്യമൊരുക്കുകയും ചെയ്യാം. നിലവില്‍ പേ പാര്‍ക്കിങ് ഉണ്ടായിട്ടും ഇതനുസരിക്കാതെ പലയിടത്താണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത് കാരണം അവധി, ആഘോഷ ദിനങ്ങളില്‍ നിയന്ത്രിക്കാനാകാത്ത ഗതാഗതക്കുരുക്കാണ് നഗരത്തില്‍. കുന്നിന് താഴെ ഇതൊക്കയാണ് പ്രശ്നങ്ങളെങ്കില്‍ കുന്നുകയറിയാല്‍ പരാതികളേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.