നോട്ട് ക്ഷാമം: പൊതുയോഗങ്ങള്‍ നടത്തുമെന്ന് യു.ഡി.എഫ്

മലപ്പുറം: 1000, 500 രൂപ നോട്ട് പിന്‍വലിച്ചതുമൂലമുണ്ടായ യാതനകള്‍ക്ക് അറുതിവരുത്തുക, സഹകരണ ബാങ്കുകള്‍ക്കെതിരായ നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മലപ്പുറം നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്, മുനിസിപ്പല്‍ ആസ്ഥാനങ്ങളില്‍ ഡിസംബര്‍ അഞ്ചുവരെ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ യു.ഡി.എഫ് മണ്ഡലം ഭാരവാഹികളുടെയും പഞ്ചായത്ത്/മുനിസിപ്പല്‍ ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെയും യോഗം തീരുമാനിച്ചു.പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ വി. മുസ്തഫ, പി.എ. മജീദ്, കെ.പി. ആറ്റക്കോയ തങ്ങള്‍, പി.പി. ഹംസ, ഇ. അബൂബക്കര്‍ ഹാജി, സി. ഹംസ, പി. അബ്ദുല്‍ഗഫൂര്‍, എം. വിജയകുമാര്‍, കെ.എം. ഗിരിജ, പെരുമ്പള്ളി സെയ്ത്, എം.കെ. മുഹ്സിന്‍, എം. സത്യന്‍, ഉപ്പൂടന്‍ ഷൗക്കത്ത്, മന്നയില്‍ അബൂബക്കര്‍, എം.ടി. അലി, ആനത്താന്‍ അബൂബക്കര്‍ ഹാജി, പി.എ. സലാം, എം. അയ്യപ്പന്‍, കെ. പ്രഭാകരന്‍, കെ.എന്‍. ഷാനവാസ്, മുജീബ് എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ച പൂക്കോട്ടൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിക്ക് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പി. ഉബൈദുല്ല എം.എല്‍.എ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.