അവര്‍ കണ്ടു, പ്രത്യാശയുടെ ചക്രവാളം

മലപ്പുറം: ആ യാത്ര അവര്‍ക്ക് വേദനയും ദുരിതങ്ങളുമൊക്കെ മറക്കുന്നതായി. പാട്ടും ഉല്ലാസവും തീര്‍ത്ത് പ്രത്യാശയുടെ ചക്രവാളം കണ്ട് മടങ്ങുമ്പോള്‍ ഇനിയുമൊരു സംഗമത്തിനായിരുന്നു എല്ലാവരും കൊതിച്ചത്. അരക്ക് താഴെ തളര്‍ന്നവര്‍ക്കായി കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്, പ്രാഥമിക ആരോഗ്യ കേന്ദ്രം, സ്മാര്‍ട്ട്, ഇ.എം.എസ് ട്രസ്റ്റ് എന്നിവ സംയുക്തമായി കോട്ടക്കുന്നിലേക്ക് സംഘടിപ്പിച്ച ‘സ്നേഹസ്പര്‍ശം’ ഉല്ലാസയാത്രയാണ് വേറിട്ടതായത്. ചക്രക്കസേര, കട്ടില്‍, കിടക്ക തുടങ്ങിയ സൗകര്യങ്ങളുമായാണ് പരിപാടി സംഘടിപ്പിച്ചത്. എട്ടുപേര്‍ക്കായി 32 സഹായികളുമുണ്ടായിരുന്നു. യാത്ര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുഹമ്മദ് സലീം ഫ്ളാഗ് ഓഫ് ചെയ്തു. ബ്ളോക്ക് വൈസ് പ്രസിഡന്‍റ് അസ്കര്‍ അലി, അംഗങ്ങളായ കെ.ടി. ബാലകൃഷ്ണന്‍, പി.കെ. ഉമ്മര്‍, കെ.ടി. സാബിറ, ജാസ്മിന്‍ സലീം, എം. റസ്ന, സഫിയ, ഭാര്‍ഗവി എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. മെഡിക്കല്‍ ഓഫിസര്‍ മുഹമ്മദ് യൂസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ മുസ്തഫ തോരപ്പ അനുഭവങ്ങള്‍ പങ്കുവെച്ചു. ഉച്ചക്ക് ശേഷം നടന്ന കലാപരിപാടികള്‍ക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.സി. അബ്ദുറഷീദ്, ടി. ജാഫര്‍, പരിരക്ഷ നഴ്സ് ബിനു ജയിംസ്, ജെ.പി.എച്ച്.എന്‍ ഷീന, വളന്‍റിയര്‍മാരായ കെ. കനകം, സുധ, ആശ പ്രവര്‍ത്തകരായ പി. ജിജി, പുഷ്പ, സുജാത, ജമീല, ഷെറീന, നസീമ, സി.ഡി.എസ് പ്രസിഡന്‍റ് സലീന എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.