ആര്‍.ബി.ഐയുടെ ‘ക്ളീന്‍ നോട്ട് പോളിസി’ പാളി: ജില്ലയിലത്തെുന്നത് മുഷിഞ്ഞ നോട്ടുകള്‍

മലപ്പുറം: കറന്‍സി പിന്‍വലിക്കലിനെ തുടര്‍ന്ന് ഉടലെടുത്ത അതിരൂക്ഷമായ ചില്ലറ ക്ഷാമത്തെ നേരിടാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരിച്ചെടുത്ത മുഷിഞ്ഞ നോട്ടുകള്‍ വ്യാപകമായി വീണ്ടും ബാങ്കിലത്തെുന്നു. ഇതോടെ ആര്‍.ബി.ഐയുടെ പുത്തന്‍ നോട്ട് നയം (‘ക്ളീന്‍ നോട്ട് പോളിസി’) തകിടം മറിഞ്ഞു. വിദേശ രാജ്യങ്ങളിലേതു പോലെ പുതിയ കറന്‍സികള്‍ രാജ്യത്ത് വ്യാപകമാക്കുന്നതിനാണ് ഈ നയം ആര്‍.ബി.ഐ മുന്നോട്ടു വെച്ചത്. എന്നാല്‍ കീറിയതടക്കം നിരവധി തവണ ഉപയോഗിച്ച 100, 50 രൂപ നോട്ടുകള്‍ പ്രതിസന്ധി മറികടക്കാന്‍ കേരളത്തിലേക്കടക്കം വ്യാപകമായി എത്തിക്കുകയാണ്. ജില്ലയിലെ ലീഡ് ബാങ്കായ കനറ ബാങ്കിന് പത്ത് കോടി രൂപയുടെ നൂറിന്‍െറ നോട്ടുകളാണ് വെള്ളിയാഴ്ച എത്തിച്ചത്. ഇതില്‍ പകുതിയോളം പഴയ നോട്ടുകളാണെന്ന് അധികൃതര്‍ അറിയിച്ചു. എസ്.ബി.ടി അടക്കമുള്ള മറ്റു ബാങ്കുകളിലേക്കും ഇതേ കണക്കില്‍ പഴയ നോട്ടുകളത്തെിയിട്ടുണ്ട്. ഇതോടെ ഒരിക്കല്‍ പിന്‍വലിക്കപ്പെട്ട കോടിക്കണക്കിന് രൂപയുടെ പഴയ നോട്ടുകള്‍ വീണ്ടും മാര്‍ക്കറ്റുകളിലും മറ്റും വ്യാപകമാകുകയാണ്. എ.ടി.എമ്മില്‍ വെക്കാന്‍ സാധിക്കാത്ത ഇവ ബാങ്കുകള്‍ നേരിട്ടാണ് വിതരണം ചെയ്യുന്നത്. അതേസമയം ചില്ലറ പ്രതിസന്ധി തീരുന്നതോടെ ക്ളീന്‍ നോട്ട് പോളിസി വീണ്ടും നടപ്പില്‍ വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ പഴയ നോട്ടുകള്‍ തിരിച്ചു പിടിക്കേണ്ട പ്രവൃത്തി ഒരിക്കല്‍ കൂടി ബാങ്കുകള്‍ ചെയ്യേണ്ടി വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.