പണമത്തെിയില്ല; താനൂരില്‍ ബാങ്കിന് മുന്നില്‍ ജനകീയ പ്രതിഷേധം

താനൂര്‍: പണമത്തൊത്തതിനെ തുടര്‍ന്ന് കാത്തിരുന്ന് മടുത്ത ജനം പ്രതിഷേധിച്ചു. താനൂര്‍ കനറ ബാങ്ക് ശാഖയിലാണ് ജനകീയ പ്രതിഷേധം അരങ്ങേറിയത്. പുലര്‍ച്ചെ അഞ്ച് മണിക്ക് ബാങ്കില്‍ വരി നിന്ന ഇടപാടുകാരോട് രാവിലെ പത്തിന് ബാങ്കില്‍ പണമില്ളെന്ന് അധികൃതര്‍ അറിയിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. മകളുടെ വിവാഹത്തിനായി പണമെടുക്കാന്‍ വന്ന ഇടപാടുകാരനോടും പണമില്ളെന്ന പല്ലവി ആവര്‍ത്തിച്ചത് ജനങ്ങളെ രോഷാകുലരാക്കി. തുടര്‍ന്ന് ജനം ബാങ്ക് അധികൃതരെ ഘെരാവോ ചെയ്യാനൊരുങ്ങി. വിവാഹ ആവശ്യത്തിന് രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാമെന്ന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കാറ്റില്‍ പറത്തുന്ന പ്രതികരണമാണ് ബാങ്ക് അധികൃതരില്‍നിന്ന് ഉണ്ടായതെന്ന് ഇടപാടുകാരന്‍ പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ പൊലീസും ജനപ്രതിനിധികളും ഇടപെട്ടു.ഉച്ചക്ക് രണ്ടോടെ പണം നല്‍കാമെന്ന ബന്ധപ്പെട്ടവര്‍ അറിയച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ബാങ്ക് അധികൃതരുമായുള്ള ചര്‍ച്ചയില്‍ പൊലീസ് ഉദ്യോഗസ്ഥരായ ജയരാജന്‍, വിജയന്‍, നിഷാദ്, വിപിന്‍, മുനിസിപ്പല്‍ വൈസ്ചെയര്‍മാന്‍ സി. മുഹമ്മദ് അഷ്റഫ്, കൗണ്‍സിലര്‍ പി.ടി. ഇല്യാസ്, പൊതുപ്രവര്‍ത്തകന്‍ സി.കെ.എം. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.