മണ്ണ് പരിശോധന ലാബ് ഒരുക്കേണ്ട വാഹനം വെറുതെ ഓടിക്കുന്നു

മലപ്പുറം: ജില്ല കൃഷി ഓഫിസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സഞ്ചരിക്കുന്ന മണ്ണ് പരിശോധന ശാലക്ക് (എം.എസ്.ടി.എല്‍) ജില്ല പഞ്ചായത്ത് അനുവദിച്ച മൊബൈല്‍ ലാബിനുള്ള വാനില്‍ വേണ്ട സംവിധാനങ്ങളൊരുക്കാതെ ഓടിക്കുന്നു. വാഹനം അനുവദിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് ഓടിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സംസ്ഥാന കൃഷി ഡയറക്ടറേറ്റിന്‍െറ ബോധവത്കരണ പരിപാടിക്കാണ് ലാബിന് മാത്രമായി അനുവദിച്ച വാഹനം ഓടിക്കൊണ്ടിരിക്കുന്നത്. ജില്ലയുടെ വിവിധയിടങ്ങളിലത്തെി മണ്ണ് പരിശോധിച്ച് കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനാണ് ലാബ് ഉപയോഗിക്കേണ്ടത്. മണ്ണ് പരിശോധിക്കാനായി ഷെയ്ക്കിങ് മെഷീന്‍, ഫ്ളയിം ഫോട്ടോ മീറ്റര്‍, പി.എച്ച് മീറ്റര്‍, കളറിങ് മീറ്റര്‍, ജനറേറ്റര്‍, ടെസ്റ്റ് ട്യൂബ് അടക്കം ലാബിനായി വേണ്ട മറ്റു ഉപകരണങ്ങള്‍ എന്നിവ ഒരുക്കണം. എന്നാല്‍ ഈ സജ്ജീകരണങ്ങളൊന്നും വാഹനത്തിലില്ളെന്ന് മാത്രമല്ല കര്‍ഷകര്‍ക്ക് വാഹനം ഉപകരാപ്പെടാത്ത തരത്തിലാണ് ഇപ്പോഴത്തെ സര്‍വിസ്. അതേസമയം എം.എസ്.ടി.എല്ലില്‍ ഡ്രൈവര്‍ തസ്തിക ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. എന്നാല്‍ വാന്‍ ഓടിക്കാന്‍ ജില്ല മണ്ണ് പരിശോധന കേന്ദ്രത്തിലെ ഡ്രൈവര്‍ക്ക് അധിക ഡ്യൂട്ടി നല്‍കിയിരിക്കുകയാണ്. എം.എസ്.ടി.എല്ലില്‍ സയന്‍റിഫിക് അസിസ്റ്റന്‍റ് തസ്തിക ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. സയന്‍റിഫിക് അസിസ്റ്റന്‍റ് തസ്തികയില്‍ രണ്ടുപേരെ രണ്ട് മാസത്തേക്ക് താല്‍ക്കാലികമായി നിയമിച്ചതല്ലാതെ ജില്ല മണ്ണ് പരിശോധന കേന്ദ്രത്തിലും ഒഴിവുകളിലൊന്നും ഇപ്പോഴും ആളത്തെിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.