സുരക്ഷ തേടി പാട്ടക്കരിമ്പ് കോളനിവാസികള്‍

പൂക്കോട്ടുംപാടം: മൂത്തേടം പടുക്ക വനമേഖലയില്‍ മാവോവാദികള്‍ വെടിയേറ്റ് മരിച്ച സാഹചര്യത്തില്‍ പാട്ടക്കരിമ്പ് കോളനിയില്‍ മതിയായ സുരക്ഷയൊരുക്കാത്തതില്‍ ആദിവാസികളില്‍ പ്രതിഷേധമുയരുന്നു. കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ടവരാണ് അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പിലുള്ളത്. 60 കുടുംബങ്ങളില്‍ കുട്ടികളടക്കം 250 പേരാണ് താമസിക്കുന്നത്. സംഭവം നടന്ന രാത്രി പരിശോധന നടത്തി സുരക്ഷ ഉദ്യോഗസ്ഥര്‍ പോയശേഷം വെള്ളിയാഴ്ച ഊരുകൂട്ടം ചേരാനത്തെിയ പഞ്ചായത്ത് അധികൃതരല്ലാതെ ആരും കോളനിയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ളെന്ന് മൂപ്പന്‍ ഗോപാലന്‍ പറഞ്ഞു. വനത്തിനുള്ളില്‍ താവളമുറപ്പിച്ച മാവോവാദികളെ കുറിച്ച് പൊലീസിന് വിവരം നല്‍കിയത് ആദിവാസികളില്‍ ചിലരാണെന്ന പ്രചാരണവും വ്യാപകമാണ്. ഈ സാഹചര്യത്തില്‍ രക്ഷപ്പെട്ട മാവോവാദികള്‍ കോളനി നിവാസികള്‍ക്ക് നേരെ ആക്രമണം നടത്തുമോയെന്ന ഭയവും നിത്യസന്ദര്‍ശകരായിരുന്ന കോളനിയില്‍ അഭയം തേടിയത്തെുമോയെന്ന ആശങ്കയും കോളനിക്കാര്‍ പങ്കുവെക്കുന്നു. സംഭവത്തെ തുടര്‍ന്ന് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍പോയ ആദിവാസികളെ വിവരമറിയിച്ച് തിരിച്ചുവിളിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. വനത്തില്‍പോയ ആദിവാസികളില്‍ മിക്കവരും വെള്ളിയാഴ്ച രാവിലെയോടെ തിരിച്ചത്തെിയിട്ടുണ്ട്. മാവോവാദികള്‍ പലതവണയായി വരികയും യോഗം ചേരുകയും ചെയ്തിരുന്ന കോളനിയാണ് പാട്ടക്കരിമ്പ്. ഇവരില്‍ ചിലര്‍ മാവോവാദികള്‍ വെടിയേറ്റു മരിച്ചതിലുള്ള വിഷമവും പങ്കുവെക്കുന്നു. ഐ.ടി.ഡി.പിയുടെയും വനം വകുപ്പിന്‍െറയും പ്രവര്‍ത്തനത്തിലെ ക്രമക്കേടുകളെക്കുറിച്ചാണ് മാവോവാദികള്‍ ആദിവാസികളുമായി സംസാരിച്ചിരുന്നത്. ആദിവാസികള്‍ക്ക് വീടും സ്ഥലവും അനുവദിച്ചതിലും വീടുവെക്കാനായി മരം മുറിക്കാന്‍ സാധിച്ചതിന് പിന്നിലും മാവോവാദികളുടെ ഇടപെടലുണ്ടെന്ന് വിശ്വസിക്കുന്നവരും കോളനിയിലുണ്ട്. എന്നാല്‍, മരിച്ച കുപ്പു ദേവരാജ്, അജിത എന്നിവരെ കോളനിയില്‍ ഇതേവരെ കണ്ടിട്ടില്ളെന്നും തങ്ങളോട് സംസാരിച്ചിരുന്നത് മലയാളിയായ സോമനാണെന്നും കോളനിക്കാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.